ഇനി അത്താഴം വൈകിപ്പിക്കരുത്, അഞ്ച് മണിക്ക് ശേഷം കഴിക്കുന്ന അധിക കലോറി പ്രമേഹ സാധ്യത വര്‍ധിപ്പിക്കും; പഠനം

ഗ്ലൂക്കോസ് മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് രാത്രിയില്‍ പരിമിതമായിരിക്കും.
dinner
Published on
Updated on

വൈകുന്നേരം അഞ്ച് മണിയാണ് അത്താഴം കഴിക്കാനുള്ള ഏറ്റവും മികച്ച സമയമെന്ന് ​ഗവേഷകർ. ഈ സമയത്തിന് ശേഷം പ്രതിദിനം കലോറിയുടെ 45 ശതമാനം അധികം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നും കൊളംബിയ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

രാത്രി വൈകി കഴിക്കുന്നത് ഗ്ലൂക്കോസിനെ മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പരിമിതപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് ​ഗവേഷകർ പറയുന്നു. രാത്രിയിൽ ഇൻസുലിൻ സ്രവണം കുറയുന്നതിനാൽ ഗ്ലൂക്കോസ് മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് ആ സമയം പരിമിതമായിരിക്കും. കൂടാതെ കോശങ്ങളുടെ സംവേദനക്ഷമതയും രാത്രി സമയത്ത് കുറവായിരിക്കും. ഇത് ശരീരത്തിൽ ​ഗ്ലൂക്കോസിന് അളവു വർധിക്കാനും പ്രമേഹത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതു കൊണ്ടുള്ള ദോഷങ്ങള്‍

പൊണ്ണത്തടി

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കൊഴുപ്പിനെ കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ കുറയ്ക്കുന്നു. കൊഴുപ്പ് അടിഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.

ഉറക്കം തടസപ്പെടുക

ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിൻ്റെ മെറ്റബോളിസത്തെ സജീവമാക്കുന്ന ഊർജ്ജം ആവശ്യമാണ്. രാത്രി വൈകി ഉയർന്ന കലോറി ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിൻ്റെ സ്വാഭാവിക സർക്കാഡിയൻ താളം തടസ്സപ്പെടുത്തുന്നു ഇത് ഉറക്കത്തെ തടസപ്പെടുത്തും.

ദഹനപ്രശ്‌നങ്ങൾ

ആസിഡ് റിഫ്ലക്‌സ്, ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്പോൾ സാധാരണമാണ്. ഭക്ഷണം കഴിച്ചയുടൻ തന്നെ കിടക്കുന്നത് ഈ അവസ്ഥകൾ വഷളാക്കും.

രോഗങ്ങളുടെ അപകടസാധ്യത

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കചക്രം, ശരീരഭാരം, മോശം മെറ്റബോളിസം എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, ചില കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com