healthy diet

ആരോ​ഗ്യം നന്നാക്കാൻ ഡയറ്റ് മെച്ചപ്പെടുത്താം; ഈ 5 കാര്യങ്ങൾ മറക്കരുത്

ഡയറ്റ് ആരോഗ്യകരമാക്കാം ഈ 5 വഴികളിലൂടെ

ആരോഗ്യമുള്ളൊരു ജീവിതത്തിലേക്കുള്ള താക്കോലാണ് മികച്ച ഭക്ഷണരീതി. ഡയറ്റ് ആരോഗ്യകരമാക്കാം ഈ 5 വഴികളിലൂടെ

1. കാര്‍ബോഹൈഡ്രേറ്റ്‌സ്

roti

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമായ ഒരു മാക്രോന്യൂട്രിയന്റാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ ഡയറ്റില്‍ കാര്‍ബോഹൈഡ്രോറ്റുകള്‍ ദൈനംദിന കലോറിയുടെ 45 ശതമാനം കുറഞ്ഞത് ഉണ്ടാകാണം. എന്നാല്‍ 75 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല.മുതിര്‍ന്നവര്‍ കുറഞ്ഞത് 130 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌സ് ഒരു ദിവസം കഴിക്കണം.മുഴുവന്‍ ധാന്യങ്ങള്‍, പയറു വര്‍ഗം, പഴങ്ങള്‍, പച്ചക്കറികള്‍, വിത്തുകള്‍ തുടങ്ങിയവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

2. കൊഴുപ്പ്

avocado

കൊഴുപ്പ് ആരോഗ്യത്തിന് മോശമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തിന് കൊഴുപ്പ് ആവശ്യമാണ്. അവാക്കാഡോ, നട്‌സ്, വിത്തുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പുകള്‍ തെരഞ്ഞെടുക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഇത് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് നിര്‍ത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചില വിറ്റാമിനുകളെ ലയിപ്പിക്കാനും ശരീരത്തില്‍ കൊഴുപ്പ് ആവശ്യമാണ്. ദൈനംദിന കലോറയുടെ 15-30 ശതമാനം കൊഴുപ്പുണ്ടാകാന്‍ ശ്രദ്ധിക്കണം.

3. പ്രോട്ടീന്‍

nuts

പേശികളുടെയും ഹോര്‍മോണുകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. ദിവസവും കഴിക്കുന്ന കലേറിയുടെ 10 മുതല്‍ 15 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കണം. തൈര്, നട്സ്, വിത്തുകള്‍, മുട്ട തുടങ്ങിയവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

4. അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കാം

burger
എക്‌സ്

ഫാസ്റ്റ് ഫുഡ് പോലുള്ള അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണം കഴിക്കുന്നത് സ്‌ട്രോക്ക് ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. സംസ്‌കരണത്തിലൂടെ ഭക്ഷണ ചേരുവകളുടെ ഘടനയില്‍ മാറ്റം വരുന്ന ഭക്ഷണത്തെയാണ് അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണം എന്ന് വിളിക്കുന്നത്. ഇതില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടാവും. കൂടാതെ അഡിക്റ്റീവുകളും ചേര്‍ത്താണ് എത്തുക.

5. ചുവന്ന മാംസം ഒഴിവാക്കാം

meat

പോര്‍ക്ക്, ബീഫ് പോലുള്ള ചുവന്ന മാംസം ആരോഗ്യത്തിന് ഹാനികരമാണ്. ഇത് പ്രമേഹം, ഹൃദ്രോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ ചില കാന്‍സറുകള്‍ക്കും ഇത് കാരണമായേക്കാം. ആരോഗ്യകരമായ ഡയറ്റിലേക്ക് വരുമ്പോള്‍ ചുവന്ന മാംസം ഒഴിവാക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com