ശരീരമൊന്ന് റീഫ്രഷ് ആകാൻ നാരങ്ങ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്, പ്രത്യേകിച്ച് ചൂടു കാലത്ത്. എന്നാൽ നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയുകയാണ് മിക്കവാറും ചെയ്യുക. എന്നാൽ ഇനി ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ.
ചെറുനാരങ്ങയുടെ തൊലിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നന്നായി കഴുകിയ ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ചായയിൽ അൽപം ചേർത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. കൂടാതെ അമിതഭാരം കുറയ്ക്കാനും ചെറുനാരങ്ങയുടെ തൊലി ഗുണം ചെയ്യും.
കൂടാതെ ചെറുനാരങ്ങയുടെ തൊലി കഴുകി വൃത്തിയാക്കി ഉണക്കി പൊടിക്കുന്നത് കേക്കും സാലഡുകളിലും സൂപ്പുകളിലും ചേർക്കുന്നത് അവയുടെ രുചി കൂട്ടാൻ സഹായിച്ചും. മീൻ, ചിക്കൻ തുടങ്ങിയവ ക്ലീൻ ചെയ്ത ശേഷം കൈകളിൽ അവശേഷിക്കുന്ന ദുർഗന്ധം ചിലപ്പോൾ സോപ്പ് ഉപയോഗിച്ച് കഴുകിയാലും മാറണമെന്നില്ല. അതിനുള്ള പരിഹാരവും ചെറുനാരങ്ങയുടെ തൊലിയിലുണ്ട്. നാരങ്ങ പിഴിഞ്ഞ ശേഷം ബാക്കിയുള്ള തൊണ്ട് കൊണ്ട് കൈയിൽ നന്നായി മസാജ് ചെയ്താൽ ഇത് പരിഹരിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക