

ഇന്ത്യയിൽ 31മുതൽ 50 വയസുവരെയുള്ളവരിൽ 47.91 ശതമാനം ആളുകൾക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കക്കുറവ് ആളുകളുടെ പ്രവർത്തന മികവിനെ ബാധിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളും ഉറക്കക്കുറവുമൂലം ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാംക്രമികേതര രോഗങ്ങളിലൊന്നായി 'ഉറക്കക്കുറവു' ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സ്ലീപ് അപ്നിയ യുവാക്കളിൽ അമിതമായ പകൽ ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടാൻ കാരണമാക്കും. ഇത് ജീവിത നിലവാരത്തെയും പ്രൊഫഷണൽ മികവിനെയും ബാധിച്ചേക്കാം. ഉറക്കമില്ലായ്‌മ അനുഭവിക്കുന്നവർക്ക് അവരുടെ കഴിവിന്റെ 80 ശതമാനം മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ദിവസത്തിൽ 5-6 മണിക്കൂർ മാത്രം ഉറങ്ങുന്ന ആളുകൾ ഇപ്പോഴും ഉറക്കക്കുറവിനെ പൂർണമായും നിഷേധിക്കുകയാണെന്ന് സ്ലീപ് മെഡിസിൻ ഫിസിഷ്യനായ ഡോ. എസ് രാമനാഥൻ അയ്യർ പറയുന്നു.
സ്ലീപ് അപ്‌നിയ പരിഹരിക്കാനായി ഇന്ന് കൂടുതൽ ആളുകളും ആശ്രയിക്കുന്നത് സിപാപ് (കൺടിന്യൂവസ് പോസിറ്റീവ് എയർവേ പ്രഷർ) മെഷീനുകൾ പോലുള്ള മാർഗ്ഗങ്ങളെയാണ്. തുടർച്ചയായ വായു പ്രവാഹത്തിലൂടെ ഉറക്കത്തിൽ ശ്വാസം നിലയ്‌ക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന യന്ത്രമാണ് സിപാപ് മെഷീൻ. എന്നാൽ ഇത്തരം ഉറക്കപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജീവിതകാലം മുഴുവൻ സിപാപ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനേക്കാൽ നല്ലത് സ്ലീപ് സർജറികളാണെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു.
സ്ലീപ് അപ്നിയ ഗുരുതരമായാൽ കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ജീവിതകാലം മുഴുവൻ സിപിഎപി മെഷീനിൽ കുടുങ്ങിക്കിടക്കാൻ ആഗ്രഹിക്കാത്ത ചെറുപ്പക്കാർക്ക് നല്ലൊരു സുരക്ഷിതമായ ആജീവനാന്ത പരിഹാരമാണ് സ്ലീപ് സർജറി.
എന്നാൽ ഉറക്കപ്രശ്‌നങ്ങൾക്ക് സ്ലീപ് സർജറി ചെയ്യാൻ തയ്യാറാകുന്നവരുടെ എണ്ണം വളരെ കുറവാണ്. 100 ദശലക്ഷത്തിലധികം പേർ സ്ലീപ് അപ്‌നിയ അനുഭവിക്കുന്നുണ്ടെങ്കിലും അവരിൽ ഒരു ശതമാനത്തിന് താഴെയുള്ളവർ മാത്രമേ ശസ്‌ത്രക്രിയ ചെയ്യുന്നുള്ളൂ എന്ന് സ്ലീപ് സർജനായ ഡോ. വികാസ് അഗർവാൾ പറയുന്നു. പല രോഗികളും സ്ലീപ് അപ്‌നിയ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തങ്ങൾക്കുണ്ടെന്ന് സമ്മതിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ലീപ് സർജറി വ്യാപകമാകുന്നതിന് ഇതിനെ കുറിച്ചുള്ള ബോധവത്‌ക്കരണം ആവശ്യമാണെന്നും ഡോ. അഗർവാൾ കൂട്ടിച്ചേർക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates