Skin Care: ഫുള്‍ ടൈം എസിയില്‍ ഇരുന്ന് ചര്‍മം വരണ്ടു, വിഷമിക്കേണ്ട, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

AC use affects skin
ചർമം വരണ്ടു പോകുന്നത് കുറയ്ക്കാൻ
Updated on

ചൂടു കൂടിയതോടെ നഗരത്തില്‍ എസിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. വീട്ടിലും ഓഫീസിലുമായി ഏതാണ്ട് 10-15 മണിക്കൂറും എസിക്കുള്ളിലാണ്. എന്നാല്‍ ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

ചര്‍മത്തില്‍ എസി ഇഫക്ട്

കഠിനമായ ചൂടിനെ പ്രതിരോധിക്കാമെങ്കിലും എസി ചര്‍മത്തെ വരണ്ടതാക്കും. കൂടാതെ നിര്‍ജ്ജലീകരണവും ഇതിന്‍റെ ഒരു സൈഡ് ഇഫക്ട് ആണ്. എന്നുകരുതി എസി ഉപേക്ഷിക്കാനും കഴിയില്ല.

എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കൂടുതലായിരിക്കും. എന്നാല്‍ വരണ്ട ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കുറവുമായിരിക്കാം. എസിയില്‍ ദീര്‍ഘനേരം തുടരുമ്പോള്‍ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മമുള്ളവരുടെ ചര്‍മവും വരണ്ടതും മങ്ങിയതുമാക്കാം.

എസിയില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്

  • എസി അന്തരീക്ഷം വരണ്ടതാക്കുമെന്നതിനാല്‍ അതിനൊപ്പം ഒരു ഹ്യുമഡിഫയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും.

  • എപ്പോഴും ഒരു മോസ്ചറൈസര്‍ കരുതുക. ഇടയ്ക്കിടെ ചര്‍മത്തില്‍ മോസ്ചറൈസര്‍ പുരട്ടുന്നത് ചര്‍മം വരണ്ടതാകുന്നതില്‍ നിന്ന് സംരക്ഷിക്കാം.

  • ദീര്‍ഘനേരം എസിയില്‍ തുടരുന്നതിന് പകരം ഇടയ്ക്ക് ചെറിയ ബ്ലേക്ക് എടുത്ത് പുറത്തിറങ്ങാം.

വേദനല്‍ കാലത്തെ ചര്‍മ സംരക്ഷണം

  • ശരീരത്തില്‍ മൊത്തത്തിലുള്ള ജലാംശം നിലനിര്‍ത്തുന്നതിന് വെള്ളം നന്നായി കുടിക്കുക.

  • കുളി കഴിഞ്ഞാല്‍ ചര്‍മത്തിന് യോജിച്ച മോസ്ചറൈസര്‍ ഉപയോഗിക്കാം. (ഹൈലുറോണിക് ആസിഡ് അല്ലെങ്കില്‍ ഗ്ലിസറിന്‍ അടങ്ങിയ മോസ്ചറൈസര്‍)

  • വെയില്‍ ഇല്ലെങ്കില്‍ പോലും അള്‍ട്രവൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം കിട്ടുന്നതിന് എസ്പിഎഫ് 30 സണ്‍സ്‌ക്രീന്‍ പുരട്ടുക.

  • സ്‌ക്രബര്‍ ഉപയോഗിച്ച് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നത് മോസ്ചറൈസര്‍ ആഗിരണം ഫലപ്രദമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com