
ഒരു ദിവസം മുഴുവൻ നിൽക്കാനുള്ള ഊർജം ഒരു ഏത്തപ്പഴത്തിൽ നിന്ന് കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എല്ലാ സീസണിലും ലഭ്യമാകുന്ന ഏത്തപ്പഴം പുഴങ്ങിയും അല്ലാതെയുമെക്കെ കഴിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നിര തന്നെ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഇരുമ്പ്, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ കൂടാതെ, വിവിധതരം രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന വിവിധ എൻസൈമുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിൽ അടങ്ങിയ ഒരു തരം നാരാണ് പെക്റ്റിൻ. ഇതാണ് ഏത്തപ്പഴത്തിന് മാർദ്ധവമുള്ള ഘടന നൽകുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാനുവോ എന്നിൽ പലർക്കും സംശയമാണ്. ഏത്തപ്പഴത്തിൽ മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്നു.
ഉയര്‍ന്ന കാലറിയുള്ളതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകാം. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തീരെ വ്യായാമമില്ലാത്തവര്‍ ഏത്തപ്പഴം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ കൊളസ്‌ട്രോള്‍ ഇല്ലെങ്കിലും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം.
രണ്ടുപഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു. അപ്പോള്‍ സ്വാഭാവികമായും ധാരാളം ഊര്‍ജം ഇത് പ്രദാനം ചെയ്യുന്നുമുണ്ട്. അതേസമയം ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക