
പൊണ്ണത്തടി കുറയ്ക്കാന്‍ പ്രത്യേക ഡയറ്റ് ഉണ്ടാക്കുമ്പോള്‍ അതില്‍ സാധാരണയായി ഉണ്ടാകുന്ന രണ്ട് കാര്യങ്ങളാണ് ചിയ വിത്തുകളും സബ്ജ വിത്തുകള്‍ അല്ലെങ്കില്‍ ബേസില്‍ വിത്തുകളും. ഇവ രണ്ടിലും നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് രണ്ടിന്റെയും പോഷകഗുണങ്ങള്‍ വ്യത്യസ്തമാണ്.
ഏതാണ് ശരീരഭാഗം കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദം
ചിയ വിത്തുകള്‍
ഒമേഗ- 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്
നാരുകൾ കൊണ്ട് സമ്പുഷ്ടം
കുതിർത്തോ അല്ലാതെയോ കഴിക്കാം
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
സബ്ജ വിത്തുകള്‍
മലബന്ധം ശമിപ്പിക്കുന്നു
ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു
ശരീരം തണുപ്പിക്കാന്‍ സഹായിക്കും
ദഹനത്തിന് സഹായിക്കുന്നു
കുതിർത്തതിനുശേഷം കഴിക്കാം
ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകളാണ് കൂടുതല്‍ നല്ലതെങ്കിലും സബ്ജ വിത്തുകള്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ മലബന്ധം ഒഴിവാക്കുകയും ശരീരത്തിന് സ്വാഭാവിക തണുപ്പ് നൽകുകയും ചെയ്യുന്നു.
ചിയ വിത്തുകള്‍ കുതിര്‍ത്തോ അല്ലാതെയോ സാലഡ്, സ്മൂത്തി എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം. എന്നാല്‍ സബ്ജ വിത്തകള്‍ കുതിര്‍ത്തതിന് ശേഷം മാത്രം കഴിക്കുക.
പോഷകഗുണങ്ങള്‍
20 ഗ്രാം സബ്ജ വിത്തുകളില്‍ രണ്ട് ഗ്രാം പ്രോട്ടീൻ, ഏഴ് ഗ്രാം നാരുകൾ, ഏഴ് ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
20 ഗ്രാം ചിയ വിത്തുകളില്‍ മൂന്ന് ഗ്രാം പ്രോട്ടീൻ, അഞ്ച് ഗ്രാം കാർബോഹൈഡ്രേറ്റ്, അഞ്ച് ഗ്രാം നാരുകൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക