പ്രസവിക്കാന്‍ ചെന്നപ്പോള്‍ വയറ്റില്‍ കുഞ്ഞില്ല, ഈ ഗര്‍ഭം വ്യാജമല്ല, എന്താണ് ഫാന്‍റം പ്രഗ്നന്‍സി?

ഗർഭധാരണം നടക്കാതെ തന്നെ ഗർഭകാല ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അപൂർവ മാനസിക അവസ്ഥയാണ് ഫാന്റം പ്രഗ്നന്‍സി
pregnant woman
ഫാന്‍റം പ്രഗ്നന്‍സി
Updated on
1 min read

ക്രമമായി വന്നുകൊണ്ടിരുന്ന ആര്‍ത്തവം മുടങ്ങുന്നതോടെ പല സ്ത്രീകളും ഗര്‍ഭിണിയാണെന്ന ആദ്യ നിഗമനത്തില്‍ എത്തും. പിന്നീട് ലക്ഷണങ്ങള്‍ എല്ലാം കൃത്യമാണെങ്കില്‍ അത് ഉറപ്പിക്കുകയും ചെയ്യും. എന്നാല്‍ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് വന്നാലോ? അവിടെ ഒരു ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അപൂര്‍വമായി ഉണ്ടാകുന്ന ഫാന്‍റം പ്രഗ്നന്‍സി എന്ന അവസ്ഥയാണ് ഇതിന് പിന്നില്‍.

എന്താണ് ഫാന്‍റം പ്രഗ്നന്‍സി

അതെ, അങ്ങനെയൊരു അവസ്ഥയുണ്ട്. ഗർഭധാരണം നടക്കാതെ തന്നെ ഗർഭകാല ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന ഒരു അപൂർവ മാനസിക അവസ്ഥയാണ് ഫാന്റം പ്രഗ്നന്‍സി അഥവാ സ്യൂഡോസൈസിസ്. വയറിന്‍റെ വലുപ്പം കൂടുക, ആർത്തവം നിന്നുപോകുക, ഓക്കാനം, ക്ഷീണം, ഗർഭസ്ഥ ശിശുവിന്റെ ചലനം അനുഭവപ്പെടുക തുടങ്ങിയ പല ഗർഭകാല ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയല്ലെന്നതാണ് യാഥാര്‍ഥ്യം.

നിരവധി ഘടകങ്ങള്‍ ഫാന്‍റം പ്രഗ്നന്‍സിക്ക് കാരണമാകാമെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥ, സമ്മർദ്ദം, പ്രീമെൻസ്ട്രൽ സിൻഡ്രോം എന്നിവയാണ് പ്രധാനമായും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.

ഹോർമോൺ അസന്തുലിതാവസ്ഥ

ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന തൈറോയ്ഡ് തകരാറുകൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഓവേറിയൻ സിസ്റ്റുകൾ തുടങ്ങിയ അവസ്ഥകൾ ഓക്കാനം, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ഈ അവസ്ഥകൾ ആർത്തവചക്രങ്ങളെയും ബാധിക്കും.

ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള ദഹനനാളത്തിലെ പ്രശ്നങ്ങളും വയറു വീർക്കൽ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും, ഇത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു.

സമ്മര്‍ദവും ഉത്കണ്ഠയും

സമ്മർദവും ഉത്കണ്ഠയും ഹോർമോൺ ഉല്‍പാദനത്തെ ബാധിക്കുകയും ക്രമരഹിതമായ ആർത്തവം, ഓക്കാനം, ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. സമ്മർദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം പലപ്പോഴും ആർത്തവചക്രത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു. ഇത് സമ്മർദം മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ഗർഭധാരണമാണെന്ന് തെറ്റിദ്ധരിക്കാൻ ചിലപ്പോള്‍ കഴിഞ്ഞേക്കും.

കൂടാതെ ഗർഭനിരോധന ഗുളികകൾ, ആന്റീഡിപ്രസന്റുകൾ, ഹോർമോൺ ചികിത്സകൾ എന്നിവയും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com