

കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ ജമ്മിലും പലവിധ ഡയറ്റും പരീക്ഷിച്ചു പരക്കം പായുന്നവരോട് ഒരു രഹസ്യം പറഞ്ഞു തരാം. ഒരു ദിവസത്തില്‍ നിങ്ങള്‍ മൊബൈല്‍ നോക്കി കുത്തിയിരുന്ന് ചെലവാക്കുന്ന സമയങ്ങളില്‍ നിന്ന് 160 മിനിറ്റ് നടക്കാനായി മാറ്റിവെയ്ക്കുക. ഇത് മാത്രം മതി, നിങ്ങള്‍ക്ക് ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാനെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോട്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് അകാല മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസവും നടക്കുന്ന ശീലം ആരോഗ്യത്തിന് പല രീതിയില്‍ ഗുണം ചെയ്യും. മൂന്ന് മൈല്‍ വേഗതയില്‍ 160 മിനിറ്റ് വരെ നടക്കുന്നത് അഞ്ച് വര്‍ഷം വരെ ആയുസ് വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. കാർഡിയോമെറ്റബോളിക് ഹെല്‍ത്ത് മെച്ചപ്പെടുത്തുന്നതിലൂടെ നടത്തം ആയുസ് വർധിപ്പിക്കുന്നു. നാല്‍പ്പതു വയസിനു മുകളില്‍ പ്രായമായവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ഇവരുടെ ജീവിത രീതികൾ, വ്യായാമമുറകൾ, ഭക്ഷണരീതി തുടങ്ങിയവ പ്രത്യേകം രേഖപ്പെടുത്തി. ഇവരുടെ രോഗങ്ങളെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. മധ്യവയസ്സു കഴിഞ്ഞാൽ ഒരാഴ്ചയിൽ ഏറ്റവും ചുരുങ്ങിയത് മൂന്നുമണിക്കൂർ എങ്കിലും കായികമായ വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് ശരീരത്തിന് അനിവാര്യമാണ്.
നടത്തം ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇത് ഇൻസുലിൻ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതീലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ പതിവായി നടക്കുന്നത് ശരീരത്തെ വീക്കത്തിൽ നിന്ന് സംരക്ഷിക്കും. ശരീര വീക്കം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates