പ്രമേഹമുള്ളവര്‍ക്ക് പഴം കഴിക്കാമോ?

മിതത്വം പാലിക്കുന്നത് പ്രമേഹ രോഗികള്‍ക്കും വാഴപ്പഴത്തിന്‍റെ രുചി ആസ്വദിക്കാന്‍ സഹായിക്കും.
banana
വാഴപ്പഴം
Updated on

നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴത്തെ പലപ്പോഴും പ്രമേഹത്തെ പേടിച്ച് മനപ്പൂര്‍വം ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താറുണ്ട്. പൊട്ടാസിയം, കാൽസ്യം, മ​ഗ്നീഷ്യം, നിരവധി വൈറ്റമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത നിലനിർത്താനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ഊർജ്ജത്തിന്റെ തോത് കൂട്ടാനും സഹായിക്കുന്നു.

എന്നാല്‍ ഇവയില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തില്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാക്കുമെന്ന ധാരണയിലാണ് വാഴപ്പഴത്തെ ആളുകള്‍, പ്രത്യേകിച്ച പ്രമേഹ രോഗകള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ ഇതില്‍ അടങ്ങിയ നാരുകള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ കുതിച്ചുചാട്ടം തടസപ്പെടുത്താന്‍ സഹായിക്കും. മിതത്വം പാലിക്കുന്നത് പ്രമേഹ രോഗികള്‍ക്കും വാഴപ്പഴത്തിന്‍റെ രുചി ആസ്വദിക്കാന്‍ സഹായിക്കും.

പോഷകാഹാര വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്കും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. എന്നാല്‍ വാഴപ്പഴത്തില്‍ കലോറി കൂടൂതലായതിനാല്‍ ഉച്ചഭക്ഷണത്തിനിടെ ലഘുഭക്ഷണമായി പഴം ഉള്‍പ്പെടുത്താം. ഇത് കലോറി കത്തിക്കാന്‍ ശരീരത്തിന് സമയം ലഭിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com