കണ്ണിന് താഴെയുള്ള കറുപ്പ് പലരുടെ നേരിടുന്ന ഒരു പ്രശ്നമാണ്. എത്ര മേക്കപ്പ് ഇട്ടു ശരിയാക്കാന്‍ നോക്കിയാലും അത് വളരെ വ്യക്തമായി തുടരും. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി തുടങ്ങിയ പല ഘടകങ്ങള്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഈ ഡാര്‍ക് സര്‍ക്കിളിന് കാരണമാകാം. എന്നാല്‍ അക്കൂട്ടത്തില്‍ നമ്മള്‍ നിത്യം ഉപയോഗിക്കുന്ന കണ്‍മഷിയും ഉണ്ടെന്നാണ് ഡെര്‍മറ്റോളജിസ്റ്റ് ആയ ഡോ. ഗുര്‍വീന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നത്.
കണ്‍മഷി കൊണ്ട് കണ്ണുകള്‍ മനോഹരമായി എഴുതുന്നത് മുഖത്ത് പ്രത്യേക ഭംഗിയും ആത്മവിശ്വാസവുമൊക്കെ നല്‍കും. എന്നാല്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കണ്ണില്‍ നിന്ന് കണ്‍മഷി നീക്കം ചെയ്യാതെ കിടക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റും കറുപ്പും പിഗ്മെന്റേഷനും കാരണമായേക്കാം.
ഏത് തരം മേക്കപ്പ് ആണെങ്കിലും ഉപയോഗിക്കുന്നതില്‍ പ്രശ്‌നമുണ്ടാകില്ല, എന്നാല്‍ അത് ശരിയായ രീതിയില്‍ നീക്കം ചെയ്തില്ലെങ്കില്‍ അത് ത്വക്ക് സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കണ്‍മഷിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
കണ്‍മഷി കാരണം കണ്ണിന് ചുറ്റും ഡാര്‍ക് സര്‍ക്കിള്‍ വരാന്‍ മൂന്ന് കാരണങ്ങളാണ് ഡോ. ഗുര്‍വീന്‍ മുന്നോട്ടുവെക്കുന്നത്.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് കണ്‍മഷി പൂര്‍ണമായും നീക്കം ചെയ്തില്ലെങ്കില്‍ അത് കണ്ണുകള്‍ക്ക് താഴെ കറുത്ത വൃത്തങ്ങള്‍ക്ക് കാരണമാകും.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മം വളരെ നേര്‍ത്തതാണ്. കണ്ണുകള്‍ ഇടയ്ക്ക് തിരുമ്മുന്ന ശീലമുണ്ടെങ്കില്‍ കണ്‍മഷി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തിലേക്ക് പടരാനും ക്രമേണ ഡാര്‍ക് സര്‍ക്കിള്‍ ഉണ്ടാവാനും കാരണമാകും.
പെരി ഓര്‍ബിറ്റല്‍ എക്‌സിമ അല്ലെങ്കില്‍ ഡെര്‍മറ്റൈറ്റിസ് (കണ്‍പോളകളുടെയും ചര്‍മത്തിന്റെയും വീക്കം) ഉള്ളവര്‍ കണ്‍മഷി ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റും ഡാര്‍ക് സര്‍ക്കിള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക