
ഭക്ഷണക്രമം ശരീരഭാരത്തെ മാത്രമല്ല നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതു സംബന്ധിച്ച നിരവധി പഠനങ്ങൾ നമ്മൾക്കു മുന്നിലുണ്ട്. അതേസമയം ഫൈബര്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ വിഷാദ ലക്ഷണങ്ങളെ വരെ കുറയ്ക്കുമെന്നാണ് വിദ്ഗധർ പറയുന്നു. വിഷാദരോഗത്തോട് പൊരുത്തുന്നതിന് തെറാപ്പിയും മരുന്നുകളും ഉൾപ്പെടെയുള്ള പ്രൊഫഷണൽ സഹായം അനിവാര്യമാണെങ്കിലും ഭക്ഷണക്രമവും ഒരു പങ്കു വഹിക്കുന്നുണ്ട്.
അടുത്തിടെ 18 പഠനങ്ങൾ വിലയിരുത്തി നടത്തിയ റിവ്യൂ പഠനത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് വിഷാദരോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ന്യൂട്രീഷണൽ ന്യൂറോ സയൻസ് ജേണലിൽ ഈ വിശകലനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷാദം തടയാൻ സഹായിക്കുന്ന സെറോടോണിൻ എന്ന ഹോർമോൺ (മാനസികാവസ്ഥ, ഓർമ്മ, പഠനം, ഉറക്കം എന്നിവയെ ബാധിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്റർ) ഭൂരിഭാഗവും കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്നു.
നാരുകൾ കുടൽ സൂക്ഷ്മാണുക്കളെ മെച്ചപ്പെടുത്തുകയും കുടലിലെ സെറോടോണിൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം സെറോടോണിൻ ഉൽപാദനം മെച്ചപ്പെടുത്തുകയും വൈകാരികവും മാനസികവുമായ ആരോഗ്യം കൂടുതൽ ഉയർത്തുകയും ചെയ്യുന്നു.
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ
ഓട്സ്, ആപ്പിൾ, വാഴപ്പഴം, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോളി, കാലെ, ചീര തുടങ്ങിയവ അവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പയർ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവയും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. ക്വിനോവ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, ചില നട്സ് എന്നിവയും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നാരുകളുടെ ലഭ്യത വർധിപ്പിക്കും.
വിഷാദരോഗത്തിന് ഭക്ഷണക്രമം ഒരു പരിഹാരമല്ലെങ്കിലും. ചില പോഷകങ്ങൾ വിഷാദരോഗമുള്ളവർക്ക് മെച്ചപ്പെട്ട തോന്നാൻ ഉണ്ടാക്കും. വിഷാദരോഗം ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, ബി വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ വിഷാദരോഗം നിയന്ത്രിക്കുന്നതിൽ പങ്കു വഹിക്കുന്ന മറ്റ് ചില പോഷകങ്ങളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക