ബ്രെഡും ജാമും സ്മൂത്തിയും കട്ട്! തടി കുറയ്ക്കാന്‍ ബ്രേക്ക്ഫാസ്റ്റിൽ വരുത്തേണ്ട മാറ്റങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും നിയന്ത്രണങ്ങളും ചിട്ടയും കൊണ്ടു വരേണ്ടത് പ്രധാനമാണ്.
BREAD JAM
ബ്രെഡും ജാമും

രീരഭാരമൊന്ന് കുറഞ്ഞു കിട്ടാന്‍ ജിമ്മില്‍ പോയി പെടാപ്പാട് പെടുന്ന നിരവധി ആളുകളുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും നിയന്ത്രണങ്ങളും ചിട്ടയും കൊണ്ടു വരേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റിന്‍റെ കാര്യത്തില്‍. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നില്‍ക്കുന്നതിനും ദഹനം മെച്ചപ്പെടുന്നതിനും മികച്ച ബ്രേക്ക്ഫാസ്റ്റ് തെരഞ്ഞെടുപ്പുകള്‍ സഹായിക്കും.

ബ്രേക്ക്ഫാസ്റ്റ് പട്ടികയില്‍ നിന്ന് ഈ 5 വിഭവങ്ങളെ ഒഴിച്ചു നിര്‍ത്തുന്നത് നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കാന്‍ സഹായിക്കും.

1. പറാത്ത

PARATHA

നെയ്യോ ബട്ടറോ പുരട്ടി നല്ലതുപോലെ മൊരിയിച്ചെടുക്കുന്ന പറാത്ത ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണെങ്കിലും ദക്ഷിണേന്ത്യക്കാര്‍ക്കിടയിലും ഇപ്പോള്‍ പറാത്ത ജനപ്രിയമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമായ പറാത്ത ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പക്ഷെ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തില്‍ വെള്ളമൊഴിക്കുന്നതിന് തുല്യമാണ്. പറാത്ത ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബട്ടറിലും നെയ്യിലുമൊക്കെ ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്.

2. പൂരി

POORI

ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട വിഭവമാണ് പൂരി. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരി ബ്രേക്ക്ഫാസ്റ്റ് ആക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുന്നതാണ്. പൂരിയില്‍ ധാരാളം ട്രോന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടുഞ്ഞു കൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും.

3. ബ്രെഡും ജാമും

BREAD AND JAM

തിരക്കുപിടിച്ച സമയത്ത് വളരെ ഈസിയായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ബ്രെഡും ജാമും അല്ലെങ്കില്‍ ബ്രെഡും ബട്ടറും. എന്നാല്‍ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന വൈറ്റ് ബ്രെഡില്‍ ഫൈബറിന്റെയും പോഷകങ്ങളുടെയും അളവും വളരെ കുറവാണ്. മാത്രമല്ല, ഇതിനൊപ്പം ബട്ടര്‍ അല്ലെങ്കില്‍ ജാം പുരട്ടുമ്പോള്‍ കലോറിയും കൊഴുപ്പും വര്‍ധിക്കാന്‍ കാരണമാകും.

4. സ്മൂത്തി

SMOOTHIE

പോഷകങ്ങളുടെ കാര്യങ്ങള്‍ സൂപ്പര്‍ഫുഡ് എന്നാണ് സ്മൂത്തികളെ കരുതുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമായതിനാല്‍ നമ്മള്‍ മിക്കപ്പോഴും സ്മൂത്തിയെ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനായി എടുക്കാറുമുണ്ട്. എന്നാല്‍ പഴങ്ങളില്‍ അടങ്ങിയ നാരുകള്‍ സ്മൂത്തിയാക്കുമ്പോള്‍ നശിച്ചു പോകുന്നു. ഇത് കലോറിയുടെ അളവു കൂടാന്‍ കാരണമാകും. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.

5. സിറിയല്‍സ്

cereals

സിറിയല്‍സ് ഈസി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. എന്നാല്‍ ഇവയില്‍ നാരുകളോ പ്രോട്ടീനോ അടങ്ങിയിട്ടില്ല. ഇത്തരം ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ് കഴിക്കുന്നതു കൊണ്ടു ആരോഗ്യകരമായ ഗുണങ്ങള്‍ വളരെ കുറവാണെന്ന് മാത്രമല്ല, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കാനും കാരണമാകും. ഇത് പെട്ടെന്ന് വിശപ്പ് വര്‍ധിക്കാനും ഭക്ഷണം അമിതമായി കഴിക്കാനും കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com