ഒരു 'നല്ല ചായ' കുടിക്കണം, ഉണ്ടാക്കാന്‍ എന്താ വഴി!

കാമെലിയ സിനെൻസിസ് എന്ന ചെടിയുടെ ഇലകള്‍ കൊണ്ട് ചായ ഉണ്ടാക്കുന്നത്.
milk tea
ചായ
Updated on

മ്മള്‍ മലയാളികള്‍ക്ക് ചായ കുടിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല. കട്ടന്‍ചായ, പാല്‍ ചായ, ഗ്രീന്‍ടീ, മസാല ചായ, ചെമ്പരത്തി ചായ അങ്ങനെ തുടങ്ങിയ ഒരു നൂറായിരം വെറൈറ്റി ചായകള്‍ ഇന്ന് ലഭ്യമാണ്. എന്തിനേറെ പറയുന്നു ലോകത്തിലെ കോടിക്കണക്കിന് ചായ പ്രേമികള്‍ക്കായി ഒരു അന്താരാഷ്ട്ര ചായ ദിനം തന്നെ യുഎന്നിന്‍റെ നേതൃത്വത്തില്‍ ആചരിക്കുന്നുണ്ട്. മെയ് 21 ആണ് അന്താരാഷ്ട്ര ചായ ദിനം.

കാമെലിയ സിനെൻസിസ് (തേയില) എന്ന ചെടിയുടെ ഇലകള്‍ കൊണ്ട് ചായ ഉണ്ടാക്കുന്നത്. ഇതില്‍ അടങ്ങിയ എന്‍സൈം ഓക്സിഡസ് ചെയ്യുമ്പോഴാണ് ചായയ്ക്ക് തവിട്ട് നിറം ലഭിക്കുന്നത്. ചൈനയിലാണ് തേയില ചെടികള്‍ ഒരു കാലത്ത് വ്യാപകമായി കൃഷി ചെയ്തിരുന്നത്. പിന്നീട് ആഗോളതലത്തില്‍ തേയില ചെടികളുടെ കൃഷിയുടെ വ്യാപാരവും വ്യാപിച്ചു. അങ്ങനെ ചായ പ്രേമികളുടെ എണ്ണം അനുദിനം കൂടിക്കൂടി വന്നു.

tea

ഒരു 'നല്ല ചായ'

മടുപ്പിനും തിരക്കിനുമിടയില്‍ ഒരു എനര്‍ജിബൂസ്റ്റര്‍ കൂടിയാണ് ചായ. ചായ കൊള്ളില്ലെങ്കില്‍ ഉള്ള ഊര്‍ജ്ജം കൂടി നഷ്ടപ്പെടും. മൂന്നേമൂന്ന് കാര്യങ്ങളാണ് ഒരു നല്ല ചായ ഉണ്ടാക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍.

  • വെള്ളത്തിന്‍റെ താപനില

  • തേയിലയുടെ അളവ്

  • തിളപ്പിക്കാന്‍ എടുക്കുന്ന സമയം

ചായ കുടിക്കുമ്പോള്‍ കയ്പ്പും കവര്‍പ്പും രുചിക്കാറില്ലേ? അതിന് കാരണം ഈ മൂന്ന് ഘടകങ്ങളുടെയും കണക്ക് ശരിയാകാത്തതു കൊണ്ടാണെന്ന് കാനഡയിലെ ചായ വിദഗ്ധര്‍ ദേവിഡ് സീഗള്‍ പറയുന്നു.

ചൂടു നോക്കണം

കട്ടന്‍ചായ ഉണ്ടാക്കാന്‍ വെള്ളത്തിന് 90 മുതല്‍ 95 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉണ്ടാകണമെന്നാണ് കണക്ക്. എന്നാല്‍ ഗ്രീന്‍ ടീക്ക് 70 മുതല്‍ 75 ഡിഗ്രി സെല്‍ഷ്യസ് വരെ മതി.

tea making

തേയില എത്ര ചേര്‍ക്കണം

തേയിലയുടെ അളവിലുമുണ്ട് കാര്യം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേയില എന്നതാണ് കണക്ക്. ചായ കുറച്ചു കടുപ്പത്തില്‍ വേണമെങ്കില്‍ തേയില അല്‍പം കൂടുതല്‍ ഇടാം. പാല്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അധികമായി അര ടേബിള്‍സ്പൂണ്‍ തേയില കൂടി ചേര്‍ക്കണം. അതല്ല, ഐസ്ഡ് ടീ ആണ് ഉണ്ടാക്കുന്നതെങ്കില്‍ ചേര്‍ക്കുന്ന തേയിലയുടെ അളവും ഇരട്ടിപ്പിക്കണം. അതാണ് രണ്ട് ടേബിള്‍ സ്പൂണ്‍ തേയില.

തിളപ്പിക്കാന്‍ എടുക്കുന്ന സമയം

തേയില ഇട്ടശേഷം കട്ടന്‍ചായയ്ക്ക് ഏതാണ്ട് മൂന്ന് മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കാം. ഗ്രീന്‍ ടീയ്ക്ക് രണ്ട് മുതല്‍ മൂന്ന് മിനിറ്റ് നേരം മതിയാകും. ഹെര്‍ബര്‍ ചായകള്‍ക്ക് നാലു മുതല്‍ ആറ് മിനിറ്റ് വരെ തിളപ്പിക്കാം.

ചായയില്‍ പാല്‍ എപ്പോള്‍ ചേര്‍ക്കണം

വെള്ളം തിളച്ച് തേയില ഇട്ട ശേഷം പാല്‍ ചേര്‍ക്കുന്നതാണ് നല്ലത്. പാല്‍ ചേര്‍ക്കുന്നതിന് മുന്‍പ് ചെറുതായി ഒന്നു ചൂടാക്കുന്നത് അവയില്‍ അടങ്ങിയ പ്രോട്ടീന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നത് തടയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com