തണുപ്പുകാലത്ത് പുതപ്പ് മാത്രം പോര, ശരീരം ചൂടാവാന്‍ സൂപ്പും നട്സും കഴിക്കാം

ശൈത്യകാലത്തെ അലസത നേരിടാൻ ഭക്ഷണത്തിലെ നമ്മുടെ തിരഞ്ഞെടുപ്പുകൾ സഹായിക്കും.
soup
Updated on

തണുപ്പായാൽ ശരീരത്തിനും മനസിനും ഊർജ്ജക്കുറവു തോന്നുക സാധാരണമാണ്. മെറ്റബോളിസം മന്ദ​ഗതിയിലാകുന്നതും സെറോടോണിന്റെ അളവു കുറയുന്നതുമാണ് ഈ ഊർജ്ജമില്ലായ്മയ്ക്ക് കാരണം. തണുപ്പു കാലത്ത് ഊർജ്ജം ലാഭിക്കുന്നതിനായി ശരീരം സ്വാഭാവികമായും അതിന്‍റെ ഉപാപചയ നിരക്ക് മന്ദഗതിയിലാക്കുന്നു.

കൂടാതെ പകൽ സമയം കുറയുന്നത് മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്ന സെറോടോണിൻ ഉത്പാദനം കുറയ്ക്കുന്നു. ശൈത്യകാലത്തെ അലസത നേരിടാൻ ഭക്ഷണത്തിലെ നമ്മുടെ തിരഞ്ഞെടുപ്പുകൾ സഹായിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നത്.

തണുപ്പുകാലത്തെ അലസത മാറ്റാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

സൂപ്പ്

തണുപ്പുകാലത്ത് കുടിക്കാവുന്ന മികച്ച ഭക്ഷണമാണ് സൂപ്പ്. ഇതില്‍ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം സ്ഥിരപ്പെടുത്തുന്നതിനൊപ്പം ഊർജ്ജ നില നിലനിർത്താനും ഇത് സഹായിക്കുന്നു.

നട്സും വിത്തുകളും

ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുന്നു.

ചായ

തണുത്തപ്പു സമയത്ത് ചൂടു ചായ കുടിക്കുന്നത് ശരീരം ചൂടാകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

ഇഞ്ചിയും കറുവപ്പട്ടയും

ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈ സുഗന്ധവ്യഞ്ജനങ്ങൾ ജലദോഷം, തൊണ്ടവേദന, ദഹനക്കുറവ് തുടങ്ങിയ സീസണൽ അലർജികളെ ചെറുക്കാൻ സഹായിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com