

റവ കൊണ്ടും ഉപ്പുമാവും വിഭവങ്ങളും ഏറെ ഇഷ്ടമാണെങ്കിലും ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പലപ്പോഴും നമ്മള്‍ റവയെ പരിഗണിക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ മികച്ച തിരഞ്ഞെടുപ്പാണ് റവ വിഭവങ്ങളെന്നാണ് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ശരീരഭാരം
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ റവ വിഭവങ്ങള്‍ ദിവസവും കഴിക്കാം. കാരണം ഇതില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഇതില്‍ ധാരാളം നാരുകളും കോംപ്ലക്സ് കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും.
ഊര്‍ജ്ജം നിലനിര്‍ത്തും
കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ ഊര്‍ജ്ജനില നിലനിര്‍ത്താനും റവ വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണമായി റവ ഉള്‍പ്പെടുത്തുന്നതാണ് മികച്ചത്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും.
ഹൃദയാരോഗ്യം
കൊഴുപ്പ് കുറവായതിനാല്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില നിലനിര്‍ത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ റവ കഴിക്കുന്നത് ഗുണം ചെയ്യും.
പ്രമേഹം
റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും റവ കഴിക്കാം. രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ ഇത് സംരക്ഷിക്കും. ഇൻസുലിൻ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്.
മുലയൂട്ടുന്ന അമ്മമാർക്ക്
മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് റവ. പ്രോലാക്ടിൻ ഹോർമോൺ വർധിക്കുന്നതിന് ഇത് നല്ലതാണ്. നിരവധി വിറ്റമിനുകളും ഉൾപ്പെടുന്ന റവ കഴിക്കുന്നിത് ശരീരത്തിന് ബാലൻസ്ഡ് ഡയറ്റ് കൂടിയാണ്. ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും.
നാഡീ സംബന്ധമായ രോഗങ്ങള്‍
റവയിൽ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ റവയ്ക്കു കഴിയും. നാഡീസംവിധാനത്തിന്റെ തകരാറ്, ഹെമറേജ്, വാസ്ക്കുലാർ ഡിസീസ് മറ്റ് ഗുരുതരമായ അണുബാധകൾ ഇവയ്ക്ക് കാരണമാകും. ഇവ തടയാൻ റവയ്ക്ക് കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates