കലോറി വെട്ടിച്ചുരുക്കിയുള്ള കർശന ഡയറ്റിങ്, തടി കുറയ്ക്കാനുള്ള ശ്രമം വിഷാദത്തിൽ കലാശിച്ചേക്കാം, ഏറ്റവും ബാധിക്കുക പുരുഷന്മാരെ

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ പ്രവണത പ്രകടമായെതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
Obese Man eating salad
പൊണ്ണത്തടി പുരുഷന്മാരിൽ (Low Calorie Diet)പ്രതീകാത്മക ചിത്രം
Updated on

രീരഭാരം കുറയ്ക്കാന്‍ ഡയറ്റിലെ കലോറി (Low Calorie Diet) വെട്ടിച്ചുരുക്കുന്നത് വിഷാദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ബിഎംജെ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വെയില്‍ കലോറി കുറച്ചുകൊണ്ടുള്ള കർശന ഡയറ്റ് പിന്തുടരുന്നവരിൽ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതായി ടോറോന്റോ സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ പ്രവണത പ്രകടമായെതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

കലോറി എങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കും

ഭക്ഷണത്തിൽ നിന്ന് കലോറി അമിതമായി വെട്ടിച്ചുരുക്കുന്നത് തലച്ചോറിന് ആവശ്യമായ ഗ്ലൂക്കോസ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം നേരിടാൻ കാരണമാകുന്നു. ഇത് മാനസിക അസ്വസ്ഥതകള്‍ക്കും ക്ഷീണത്തിനും വിഷാദ ലക്ഷണങ്ങളിലേക്കും നയിക്കുമെന്നും ​ഗവേഷകർ പറയുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മോശമാക്കുമെന്നും വൈജ്ഞാനിക-അഫക്റ്റീവ് ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും തെളിയിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് കൂടുതല്‍ പോഷക ആവശ്യങ്ങളുള്ള പുരുഷന്മാരില്‍.

കലോറി കുറഞ്ഞ ഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്ന നേരത്തെയുള്ള പഠനത്തെ എതിര്‍ക്കുന്നതാണ് പുതിയ പഠനം. എന്നാൽ കൃത്യമായി ആസൂത്രണം ചെയ്തിട്ടുള്ളതായ ഭക്ഷണക്രമമായിരുന്നു മുന്‍ പഠനത്തിനായി ഗവേഷകര്‍ വിലയിരുത്തിയിരുന്നത്. അത് സാധാരണക്കാരിൽ പ്രായോ​ഗികമാകണമെന്നില്ല. മാത്രമല്ല, ശരീരഭാരം കുറയ്ക്കുന്നതിനായി ഇഷ്ടഭക്ഷണങ്ങള്‍ കഴിക്കാന്‍ കഴിയാതെ വരുന്നത് ദേഷ്യവും നിരാശയും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.

ഡയറ്റിൽ നിന്നും കലോറി വെട്ടിച്ചുരുക്കുന്നതിന് മുൻപ് മനസ്സിന്റെ ആരോഗ്യവും പോഷക സന്തുലിതാവസ്ഥയും പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഒരു ഭക്ഷണക്രമത്തിനായി, ഒരു ഡയറ്റീഷ്യനെയോ പോഷകാഹാര വിദ​ഗ്ധനെ സന്ദർശിക്കുന്നത് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com