
മരണഭയം തോന്നാറുണ്ടോ? എന്തൊരു ചോദ്യമാണെല്ലേ, ജീവിതത്തില്‍ മരണത്തോട് ഭയമോ ഭീതിയോ തോന്നാത്തവര്‍ ചുരുക്കമായിരിക്കും, അത് സ്വാഭാവികവുമാണ്. എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല. മരണം എന്ന ചിന്തയോ ആശയമോ പോലും ഉത്കണ്ഠയും ഭീതിയും ഉണ്ടാക്കുന്ന ആളുകളുണ്ട്. അവരെ തനാറ്റോഫോബിക് (Thanatophobia) എന്നാണ് വിളിക്കുന്നത്.
താനോ പ്രിയപ്പെട്ടവരോ മരിച്ചു പോകുമെന്ന ചിന്ത ഇവരില്‍ നിരന്തരം ഉത്കണ്ഠയും ഭയവുമുണ്ടാക്കുന്നു. മരണത്തെക്കുറിച്ച് പരാമർശിക്കുമ്പോഴോ അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ഏതെങ്കിലും പരാമർശങ്ങൾ കേൾക്കുമ്പോഴോ ഉത്കണ്ഠ, ഭയം, ദുഖം തുടങ്ങിയ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുന്നു. ലോകത്ത് ഏതാണ്ട് 12.5 ശതമാനം ആളുകള്‍ താനറ്റോഫോബിക് ആണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഇത് ഉതകണ്ഠ കൂട്ടുകയും ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ പോലും മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയാസമായി വരികയും ചെയ്യാം.
ഒറ്റയ്ക്കാകുമെന്ന ഭയം, താന്‍ മരിച്ചാല്‍ മറ്റുള്ളവര്‍ ദുരിതത്തിലാകുമെന്ന ഭയം, മരിച്ചാല്‍ ശരീരത്തിനും ആത്മാവിനും എന്തു സംഭവിക്കുമെന്ന ഭയം ഇങ്ങനെ തുടങ്ങി മരണഭയം ഇത്തരക്കാരുടെ ഉറക്കവും സമാധാനവും നിരന്തരം ഇല്ലാതാക്കുന്നു.
ലക്ഷണങ്ങള്‍
പ്രായം, വ്യക്തിത്വം, ജീവിത സഹാചര്യം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് താനറ്റോഫോബിയ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന മരണഭയം പിന്നീട് താനറ്റോഫോബിയയായി വളരാന്‍ സാധ്യതയുണ്ട്.
ഉറക്കമില്ലായ്മ
ഉത്കണ്ഠ
പിരിമുറുക്കം
ചെറിയ കാര്യത്തിനു പോലും സമ്മര്‍ദം നേരിടുക
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാം (വേഗതയേറിയ ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, റേസിംഗ് ചിന്തകൾ, അപകടബോധം)
പെരുമാറ്റ രീതികളില്‍ വ്യത്യാസം.
താനറ്റോഫോബിയ ജീവിതത്തിലെ എല്ലാ മേഖലയെയും ബാധിക്കാം. മരണഭയം പലപ്പോഴും മോശം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉറക്കമില്ലായ്മ, നിരന്തരം പേടി സ്വപ്നങ്ങള്‍ കാണുക, മരണത്തെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള സ്വപ്നങ്ങള്‍. താനറ്റോഫോബിയക്ക് പിന്നിലെ കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും മാനസിക, ജനിതക, ജീവശാസ്ത്ര, സാമൂഹിക ഘടകങ്ങള്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നവെന്ന് കരുതുന്നു.
മതപരമായ സ്വാധീനങ്ങളും ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ആളുകളില്‍ മരണഭയം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ഉത്കണ്ഠയ്ക്ക് കൂടുതൽ സാധ്യതയുള്ള ആളുകൾക്ക് പൊതുവെ താനറ്റോഫോബിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമ, മാനസിക പ്രശ്നങ്ങള്‍ എന്നിവയും മരണഭീതി ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
താനറ്റോഫോബിയ ഉണ്ടാകാന്‍ കാരണമാകുന്ന മറ്റ് ഘടകങ്ങള്‍
ആത്മവിശ്വാസക്കുറവ്
മതപരമോ ആത്മീയമോ ആയ വിശ്വാസങ്ങൾ
ആരോഗ്യം മോശമാവുക
ജീവിതത്തിൽ ലക്ഷ്യബോധമില്ലായ്മ
മറ്റുള്ളവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയാതെവരുന്നത്
ഉത്കണ്ഠയും വിഷാദവും
തനാറ്റോഫോബിയ ചിലർക്ക് താൽക്കാലികമാകാം, എന്നാൽ പലർക്കും ഈ ഭയം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നു. താനറ്റോഫോബിയയ്ക്കുള്ള ചികിത്സകൾ മറ്റ് പ്രത്യേക ഫോബിയകൾക്കുള്ള ചികിത്സകൾക്ക് സമാനമാണ്. തെറാപ്പി, മരുന്നുകള്‍ എന്നിവയാണ് പ്രധാനം.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): ഫോബിയയുമായി ബന്ധപ്പെട്ട ചിന്തകളെ തിരിച്ചറിയാൻ സഹായിക്കുകയും ഈ ചിന്തകളെ പുനഃക്രമീകരിക്കാനും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള വഴികൾ പഠിപ്പിക്കുകയും ചെയ്യുന്നതാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി.
എക്സ്പോഷർ തെറാപ്പി: ഭയം കുറയ്ക്കുന്നതിനായി സുരക്ഷിത സാഹചര്യത്തില്‍ ഭയപ്പെടുന്ന കാര്യം തുറന്നുകാട്ടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ