

ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ (Best Breakfast in the world). മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയില്‍ നിന്നുള്ള ചോലെ ബട്ടൂരെ 32-ാം സ്ഥാനവും നേടി. 2025 ജൂൺ വരെയുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക, ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്.
മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. എരിവുള്ളതും ക്രിസ്പിയുമായ ഒരു കളർഫുൾ വിഭവമെന്നാണ് മിസൽ പാവിനെ ടേസ്റ്റ് അറ്റ്ലസ് വിവരിച്ചിരിക്കുന്നത്. പറാത്തയും ചോലെ ബട്ടൂരെയുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് വിഭവങ്ങൾ. ഉത്തരേന്ത്യൻ വിഭവങ്ങളാ ണെങ്കിലും രാജ്യത്തുടനീളം ഇവയ്ക്ക് ആരാധകരുണ്ട്.
ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെങ്കിലും, വെബ്‌സൈറ്റില്‍ 100 വരെ റാങ്കുകൾ ഉള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50-തിന് ശേഷം നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ എന്നിവയുൾപ്പെടെ കൂടുതൽ ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്. നേരത്തെ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates