ഓര്‍മയും ഏകാഗ്രതയും കൂട്ടും, അല്‍ഷിമേഴ്സിനെ തടയാനും റോസ്മേരി

അല്‍ഷിമേഴ്സ് വരെ തടയാന്‍ റോസ്മേരി സഹായിക്കും.
gardener touching lush potted rosemary
റോസ്മേരി അൽഷിമേഴ്സ് തടയും ( Rosemary Health Benefits)പ്രതീകാത്മക ചിത്രം
Updated on

ഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യല്‍ മീഡിയയിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന റോസ്മേരിയുടെ ഗുണങ്ങളെ കുറിച്ച് ആളുകള്‍ പുകഴ്ത്താറുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല, അല്‍ഷിമേഴ്സ് വരെ തടയാന്‍ റോസ്മേരി (Rosemary Health Benefits) സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഒരു മെഡിറ്ററേനിയൻ സുഗന്ധദ്രവ്യ സസ്യമാണ് റോസ്മേരി (റോസ്മാരിനസ് അഫിസിനാലിസ്). വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നതിന് മെഡിറ്ററേറിയൽ മേഖലയിൽ പാചകത്തിന് ഇവ അവശ്യവസ്തുവാണ്. ഇവയ്ക്ക് തലച്ചോറിന്റെ ആരോ​ഗ്യം, വീക്കം, രോ​ഗപ്രതിരോധ ശേഷി എന്നിവയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയും. പുരാതന ഗ്രീസിലും റോമിലും വിദ്യാർഥികളും പണ്ഡിതന്മാരും ഏകാ​ഗ്രതയും ഓർമശക്തിയും മെച്ചപ്പെടുത്തുന്നതിന് റോസ്മേരി ഉപയോ​ഗിച്ചിരുന്നു. റോസ്മേരി സു​ഗന്ധം ശ്വസിച്ച ആളുകളിൽ ഓർമശക്തി മെച്ചപ്പെടുന്നതായി കണ്ടെത്തിയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

റോസ്മേരി തലച്ചോറിന്‍റെ ആരോഗ്യം

റോസ്മേരിക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള ​ഗുണങ്ങളുണ്ട്. ഇത് തലച്ചോറിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇവയ്ക്ക് മനസിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. ഇത് മാനസികവ്യക്തത മെച്ചപ്പെടുത്താൻ സഹായിക്കും. റോസ്മേരിയുടെ സു​ഗന്ധം ഉത്കണ്ഠയും സമ്മർദവും കുറച്ച് മികച്ച ഉറക്കവും ശ്രദ്ധയും ഓർമശക്തിയും നിലനിർത്താൻ സഹായിക്കും.

റോസ്മേരിയിൽ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുമായി ഇടപഴകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ പഠനത്തിനും ഓർമയ്ക്കും അത്യാവശ്യമായ തലച്ചോറിലെ രാസവസ്തുവായ അസറ്റൈൽകോളിന്റെ തകർച്ച തടയുന്നതിന് 1,8-സിനിയോൾ എന്ന സംയുക്തം സഹായിക്കും. അസറ്റൈൽകോളിൻ സംരക്ഷിക്കുന്നതിലൂടെ, റോസ്മേരി വൈജ്ഞാനിക പ്രകടനത്തെ പിന്തുണയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് പ്രായമാകുമ്പോൾ.

മാത്രമല്ല, ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ റോസ്മേരിയിൽ ധാരാളമുണ്ട്. ഇത് വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. റോസ്മേരിയിൽ ആരോഗ്യം വർധിപ്പിക്കുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും ശക്തമായ ഒന്നാണ് കാർനോസിക് ആസിഡ്, ആന്റിഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി ഏജന്റായും ഇവ തലച്ചോറിലെ കോശങ്ങളെ ദോഷങ്ങളിൽ നിന്ന് പ്രത്യേകിച്ച് അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com