'ഉറങ്ങുമ്പോഴും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടല്ലോ, പിന്നെങ്ങനെ ഉറക്കമില്ലായ്മ ബാധിക്കും': മൂന്ന് അപകടസാധ്യതകൾ

ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഹൃദയത്തിന് ഇരട്ടിപ്പണിയാകും
Photo of Sleeping Man
ഉറക്കവും ഹൃദയവും (sleep)പ്രതീകാത്മക ചിത്രം
Updated on
1 min read

മെച്ചപ്പെട്ട ആരോഗ്യത്തിന് ഉറക്കത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. കോശ തകരാറുകള്‍ പരിഹരിക്കുന്നതിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും തുടങ്ങി ശരീരത്തെ മൊത്തത്തില്‍ ഒന്ന് റീസെറ്റ് ചെയ്യുന്നതിന് ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ഉറക്കം (sleep) അനുവാര്യമാണ്. എന്നാലും, ജോലിയും തിരക്കും ഒഴിഞ്ഞ് ഒന്ന് സമാധാനത്തില്‍ സിനിമയോ സീരീസോ കാണാനും സോഷ്യല്‍മീഡിയ പരതാനുമൊക്കെ രാത്രിയാണ് അല്‍പം സമയം കിട്ടുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഹൃദയത്തിന് ഇരട്ടിപ്പണിയാകും.

ഉറങ്ങുമ്പോഴും ഹൃദയം പണിയെടുക്കുന്നുണ്ടെല്ലോ, അപ്പോള്‍ ഉറക്കമില്ലായ്മ ഹൃദയത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കുന്നവരോട്:

ഉറക്കവും ഹൃദയവും

ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍, പ്രായമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉറക്കക്കുറവു മൂലം ഉണ്ടാകാവുന്ന ഹൃദ്രോഗങ്ങള്‍

ആർറിത്മിയ

വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉറക്കനഷ്ടം, അല്ലെങ്കിൽ അസ്വസ്ഥമായ ഉറക്കം എന്നിവ ന്യൂറോ ഹോർമോൺ അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇത് ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ക്രമഹരിത ഹൃദയമിടിപ്പ് ഉണ്ടാകാനും ആർറിത്മിയ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമാകുന്നു.

ഉയർന്ന രക്തസമ്മർദം

ഉപ്പ് അല്ലെങ്കിൽ മാനസിക സമ്മര്‍ദം മാത്രമല്ല ഉയര്‍ന്നരക്തസമ്മര്‍ദത്തിലേക്ക് നയിക്കുക. ഉറക്കം ഒരു പ്രധാനഘടകമാണ്. ഉറക്കവും രക്തസമ്മർദവും ശരീരത്തിന്റെ ഹോർമോൺ സംവിധാനത്താൽ, പ്രത്യേകിച്ച് കോർട്ടിസോളിന്റെയും അഡ്രിനെർജിക് സിസ്റ്റത്തിന്റെയും നിയന്ത്രണത്തിലാണ്. ശരീരത്തിന്റെ സ്വാഭാവികമായ താളം അസ്വസ്ഥമാകുമ്പോൾ, ഉറക്ക രീതികൾ അസ്വസ്ഥമാകും. ഇത് തുടർച്ചയായ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് മറ്റ് അവയവങ്ങളെ സാവധാനം നശിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യും.

സ്ലീപ് അപ്നിയ

ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നും ഇത് അറിയപ്പെടുന്നു. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്‌നിയ ഉണ്ടാകുന്നത്. ഇത് ന്യൂറോ ഹോർമോൺ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദം സ്ഥിരമായ വർധനവിന് കാരണമാകുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com