

ആരോഗ്യത്തെ കുറിച്ചുള്ള അമിത ആശങ്ക ആളുകളെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ കുടുക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഒരു ട്രെന്‍ഡ് ആണ് 'ഫൈബര്‍ മാക്‌സിങ്' (Fibre Maxxing). മനുഷ്യ ശരീരത്തില്‍ ഡയറ്ററി ഫൈബര്‍ അഥവ നാരുകള്‍ അനിവാര്യമാണ്. ദഹനം ഉള്‍പ്പെടെയുള്ള ശരീരത്തിനുള്ളിലെ പല പ്രക്രിയകള്‍ക്കും നാരുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നാരുകള്‍ ശരീരത്തിന് സ്വയം ഉല്‍പാദിപ്പക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ ഭക്ഷണത്തിലൂടെ ഇവ കണ്ടെത്തണം.
ഇനി വൈറല്‍ ട്രെന്‍ഡ് ആയ ഫൈബര്‍ മാക്‌സിങ്ങിലേക്ക് വരാം. ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളുടെ സഹായത്തോടെയും ശരീരത്തില്‍ നാരുകളുടെ എണ്ണം വര്‍ധിപ്പിക്കുക. ഇതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിലേക്കും നയിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നത് ആരോഗ്യത്തിന് തിരിച്ചടിയായെക്കാമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ ന്മാമി അഗര്‍വാള്‍. ശരീരത്തില്‍ നാരുകള്‍ പരമപ്രധാനമാണ്. അത് ശരീരത്തിലെ കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ നില, ദഹനം, വിശപ്പ് എന്നിവയെ നിയന്ത്രിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നു. എന്നാല്‍ കുറഞ്ഞ ദൈര്‍ഘ്യം കൊണ്ട് കൂടുതല്‍ നാരുകള്‍ ശരീരത്തില്‍ എത്തുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കും.
ഫൈബര്‍ മാക്‌സിങ്ങിലൂടെ ഏതാണ്ട്, 30 മുതല്‍ 60 ഗ്രാം വരെ അധിക നാരുകളാണ് ദിവസവും ശരീരത്തില്‍ എത്തുന്നത്. ശരിയായ രീതിയില്‍ ജലാംശം ഇല്ലാതെ നാരുകള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നാരുകളുടെ അളവു ക്രമേണ വര്‍ധിപ്പിക്കുന്നതാണ് നല്ലത്. മാത്രമല്ല, ശരീരത്തില്‍ ജലാംശവും ശരിയായ രീതിയില്‍ നടക്കണം.
ബ്ലോട്ടിങ്
മലബന്ധം
ഗ്യാസ്
പോഷകാഹാര കുറവ്
നിര്‍ജ്ജലീകരണം
നാരുകള്‍ അമിതമായി കഴിക്കുന്നത്, അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് ഒരുപാട് സമയം എടുക്കേണ്ടതായി വരുന്നു. ഇത് ഫലപ്രദമാകില്ലെന്ന് മാത്രമല്ല, ഒരാഴ്ച കൊണ്ട് 10 ഗ്രാമില്‍ നിന്ന് 50 ഗ്രാമിലേക്ക് നാരുകളുടെ അളവു എത്തിക്കുന്നത് അപകടമാണ്.
നാരുകള്‍ കഴിക്കുന്നത് രണ്ട് അല്ലെങ്കില്‍ മൂന്ന് ആഴ്ചകള്‍ക്കൊണ്ട് ക്രമേണ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.
ദഹനം മെച്ചപ്പെടുത്തുന്നതിന്, ദിവസവും 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക.
ലയിക്കുന്നതും (ചിയ, ഓട്‌സ്, പയറുവര്‍ഗം) ലയിക്കാത്തതുമായ (ഗോതമ്പ്, പച്ചക്കറികള്‍) നാരുകള്‍ സംയോജിപ്പിച്ചു ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കുന്നതിന് മുന്‍ഗണന നല്‍കുക.
ദിവസത്തില്‍ 25-38 ഗ്രാമില്‍ കുറവു നാരുകള്‍ കഴിക്കാന്‍ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates