രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ഫാറ്റി ലിവർ ഒഴിവാക്കാം, ലക്ഷണങ്ങൾ നിസാരമാക്കരുത്

മദ്യപാനത്തിൽ സുരക്ഷിതമായ ഒരു അളവില്ല, മിതമായ മദ്യപാനം പോലും കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു
Red Wine
ഫാറ്റി ലിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (Fatty liver)പ്രതീകാത്മക ചിത്രം
Updated on
1 min read

ണ്ടേരണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോ​ഗങ്ങളെ ഒരു കൈ അകലത്തിൽ നിർത്താമെന്ന് പ്രശസ്ത ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി. മദ്യപാനം ഒഴിവാക്കുക, മെറ്റബോളിസം മെച്ചപ്പെടുത്തുക- ഈ രണ്ട് കാര്യങ്ങൾ കരളിനെ ദീർധകാലം സംരക്ഷിക്കുമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. മദ്യപാനത്തിൽ സുരക്ഷിതമായ ഒരു അളവില്ല, മിതമായ മദ്യപാനം പോലും കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോ​ഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (Fatty liver) ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്താണ്ട് ഫാറ്റി ലിവർ

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.

വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com