'ഇത് എനിക്കും സംഭവിക്കുമോ?' ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്കണ്ഠ, എന്താണ് ആന്റിസിപ്പേറ്ററി ആങ്സൈറ്റി

ഭാവിയില്‍ ഉണ്ടാകാവുന്ന ഒരു സംഭവമോ സാഹചര്യമോ പ്രതീക്ഷിച്ച് അനുഭവപ്പെടുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ് ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി.
dr isha about anticipatory anxiety
Anticipatory Anxiety
Updated on
1 min read

ഹമ്മദാബാദ് വിമാനദുരന്തം രാജ്യത്തെ ആകെ നടുക്കിയ സംഭവമാണ്. ടിവിയും പത്രവും തുറന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും വിമാനയാത്ര സംബന്ധിച്ച് വലിയ രീതിയിലുള്ള ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആന്‍റിസിപ്പേറ്ററി ആങ്സൈറ്റിയിലേക്ക് (Anticipatory Anxiety) നയിക്കാം.

മിക്ക ആളുകളിലും ഭാവി സംഭവങ്ങളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ആശങ്കയോ ആശ്ചര്യമോ ഉണ്ടാകാം. ഇത് സാധാരണമാണ്. എന്നാല്‍ പരിധി കടക്കുമ്പോഴാണ് ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി പ്രശ്നമാകുന്നത്. ഇത് ഒരു പ്രത്യേക തകരാറല്ല, എന്നാല്‍ വിവിധ ഉത്കണ്ഠാ വൈകല്യങ്ങളിലും അനുബന്ധ അവസ്ഥകളിലും കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണ്. നേരിയ അസ്വസ്ഥത മുതൽ തീവ്രമായ ഭയം വരെ ഈ ഉത്കണ്ഠയ്ക്ക് കാരണമാകാം.

ലക്ഷണങ്ങള്‍

  • അനാവശ്യമായ ഭയം

  • പിരിമുറുക്കം

  • അസ്വസ്ഥത അല്ലെങ്കിൽ ക്ഷോഭം

  • ഏറ്റവും മോശം അവസ്ഥ പ്രതീക്ഷിക്കുക

  • അപകട ലക്ഷണങ്ങൾക്കായി ജാഗ്രത പാലിക്കുക

  • ഹൃദയമിടിപ്പ്, ശ്വാസതടസ്സം

  • തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ

  • അമിതമായി വിയർക്കിക, വിറയ്ക്കുക

  • വയറിളക്കം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ

ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി ഒഴിവാക്കാന്‍ ചില ടിപ്സ്

  • കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്, എന്നാൽ എല്ലാത്തിനും അതിരുകൾ ഉണ്ടാകണം. പ്രധാനപ്പെട്ടതും വിശ്വസ്ഥവുമായ ഇടങ്ങളിൽ നിന്ന് വാർത്തകൾ മനസിലാക്കുക. അനാവശ്യമായ സ്ക്രോളിങ് ഒഴിവാക്കുക. നെഗറ്റീവ് വാർത്തകളിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക.

  • പേടി വരുമ്പോൾ അത് വലിയൊരു തടസമായിട്ടാണ് നമ്മളിൽ അത് അനുഭവപ്പെടുക. അത്തരം സന്ദർഭങ്ങളിൽ, ക്ഷമയോടെ ചിന്തിക്കുക. ഇത്തരം സംഭവങ്ങൾ എത്രത്തോളം ആവര്‍ത്തിച്ചു സംഭവിക്കാറുണ്ട്. ഇത് വ്യാജമാണോയെന്ന് തിരിച്ചറിയുക. ഒരു പരിധി വരെ പേടി മാറാൻ സഹായിക്കും.

  • ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതും ആന്‍റിസിപ്പേറ്ററി ആങ്സൈറ്റി ഒഴിവാക്കാന്‍ സഹായിക്കും.

  • ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ വൈദ്യസഹായം തേടാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com