
ചര്‍മസംരക്ഷണത്തിനും ഉന്മേഷണത്തിനും മാത്രമല്ല, സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ മെരുക്കാനും ഗ്രീന്‍ ടീ സഹായിക്കും. സമ്മർദ സഹചര്യങ്ങളിൽ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. ഇത് ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്‌ലൈറ്റ് പ്രതികരണത്തിന് സജ്ജമാക്കുന്നു.
ശരീരത്തിൽ ഇതൊരു അവശ്യ ഘടകമാണെങ്കിലും കോർട്ടിസോളിന്റെ അളവു സ്ഥിരമായി വർധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. കോര്‍ട്ടിസോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുകയും പ്രതിരോധശേഷി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. കൂടാതെ ശരീരഭാരം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും മാനസികാവസ്ഥ മോശമാക്കാനും കാരണമാകുന്നു ഇത് കാരണമാകുന്നു.
ഗ്രീന്‍ ടീ എങ്ങനെ കോര്‍ട്ടിസോളിന്‍റെ അളവു കുറയ്ക്കും
ആന്റിഓക്‌സിഡന്റുകളാലും ബയോആക്ടീവ് കെമിക്കലുകളാലും സമ്പന്നമായ ഗ്രീന്‍ ടീ സ്‌ട്രെസ് ഹോര്‍മോണിന്‍റെ അളവു കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിലെയും ശരീരത്തിലെയും റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളായ കാറ്റെച്ചിനുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. കോർട്ടിസോളിൻ്റെ ഉത്പാദനം ഉൾപ്പെടെയുള്ള സമ്മർദ പ്രതികരണത്തെ നിയന്ത്രിക്കുന്നതിൽ ഈ റിസപ്റ്ററുകൾ നിർണായക പങ്ക് വഹിക്കുന്നു. ഈ റിസപ്റ്ററുകളുമായി ഇടപഴകുന്നതിലൂടെ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ കാറ്റെച്ചിനുകൾ സഹായിക്കും.
കൂടാതെ ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശാന്തമാകാൻ പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. കോർട്ടിസോൾ ഉണ്ടാക്കുന്ന സമ്മർദത്തെ പ്രതിരോധിക്കാൻ എൽ-തിയനൈൻ സഹായിക്കും. ഇത് കൂടുതൽ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എന്നാലും ഗ്രീൻ ടീയുടെ അളവ്, ഗുണമേന്മ, ജനിതകം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലരിലും ഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
Green Tea Helps to regulate stress by decreasing cortisol level.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates