

പനി സാധാരണ അണുബാധയുടെ ലക്ഷണമാണെങ്കിലും തിരിച്ചറിയാൻ കഴിയുന്ന കാരണങ്ങളില്ലാതെ തുടർച്ചയായി ഉണ്ടാകുന്ന പനി വൃക്കകളിലെ കാൻസറിന്റെ (റീനൽ സെൽ കാർസിനോമ) പ്രാരംഭ ലക്ഷണമാകാമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ആയ ഡോ. ഇതി പരീഖ് മുന്നറിയിപ്പ് നൽകുന്നു. റീനൽ സെൽ കാർസിനോമ (ആര്‍സിസി) പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. മിക്ക കേസുകളിലും ബന്ധമില്ലാത്ത മറ്റ് പല സ്ക്രീനിങ് പരിശോധനകൾ നടത്തുമ്പോഴായിരിക്കും കാൻസർ കണ്ടെത്തുക.
ഏറ്റവും സാധാരണമായ കിഡ്നി കാൻസറാണ് ക്ലിയർ സെൽ ആർസിസി. ഏകദേശം 80–85 ശതമാനം കേസുകളും ആർസിസി ആണ്. വാരിയെല്ലുകൾക്കും ഇടുപ്പിനും ഇടയിലുള്ള ഭാഗത്ത് വേദന, രക്തം കലർന്ന മൂത്രം (ഹെമറ്റൂറിയ), വയറിലെ മുഴ എന്നിവയാണ് വൃക്കകളിലെ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇത് ഒൻപതു മുതൽ 10 ശതമാനം രോഗികളിൽ മാത്രമേ പ്രകടമാകൂ. അതും അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക.
എന്നാൽ ആർസിസി സ്ഥിരീകരിച്ച ഏതാണ്ട് 20 ശതമാനം രോഗികളിലും അണുബാധയെ കൂടാത്ത തുടർച്ചയായ പനി റിപ്പോർട്ട് ചെയ്യുന്നതായി ഡോർക്ടർ പറയുന്നു. ഇത് പലപ്പോഴും ക്ഷീണം, രാത്രിയിലുണ്ടാകുന്ന വിറയൽ, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾക്ക് ഒപ്പമാണ്. അണുബാധ മൂലമല്ല പനിയെന്ന് കണ്ടെത്തിയാൽ, അത് ഒരു പക്ഷെ വൃക്ക കാൻസറിന്റെ വ്യാപകമായതോ വ്യവസ്ഥാപരമായതോ ആയ വ്യാപനത്തെ പ്രതിഫലിപ്പിച്ചേക്കാമെന്ന് ഡോ. പരീഖ് ചൂണ്ടിക്കാണിക്കുന്നു.
അൾട്രാസൗണ്ട്, സിടി സ്കാനുകൾ വഴി കാന്‍സര്‍ വളര്‍ച്ച കണ്ടെത്താനാകും. ചില സന്ദർഭങ്ങളിൽ, രോഗത്തിന്റെ വ്യാപ്തി വിലയിരുത്താൻ PET-CT സ്കാനുകൾ പ്രയോജനപ്പെടുത്താറുണ്ട്. രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിലൂടെ പാർഷ്യൽ നെഫ്രെക്ടമി അല്ലെങ്കിൽ ടോട്ടൽ നെഫ്രെക്ടമി വഴി ട്യൂമർ നീക്കം ചെയ്യാൻ കഴിയും. മെര്റാസ്റ്റാറ്റിക് ഘട്ടത്തിൽ കാൻസർ ചികിത്സയിൽ സിസ്റ്റമിക് തെറാപ്പി ഉൾപ്പെടുന്നു. പ്രാഥമിക ഘട്ടത്തിൽ ഇമ്മ്യൂണോതെറാപ്പി, ഓറൽ ടൈറോസിൻ കൈനാസ് ഇൻഹിബിറ്ററുകൾ ആണ് ചെയ്യുക. ഇമ്മ്യൂണോതെറാപ്പി ആർസിസി മികച്ച രീതിയിൽ പ്രതിരോധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അപകട സാധ്യത
ജനിതകം, അനാരോഗ്യകരമായ ഭക്ഷണരീതി, പുകവലി, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവ ആർസിസിയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളാണെന്ന് ഡോ. പരീഖ് ചൂണ്ടിക്കാണിക്കുന്നു. കാഡ്മിയം, ആസ്ബറ്റോസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുമായുള്ള തൊഴിൽപരമായ സമ്പർക്കം, എൻഎസ്‌ഐഡികളുടെ അമിതമായ ഉപയോഗം എന്നിവയും കാന്‍സര്‍ ആശങ്ക ഉണ്ടാക്കുന്നതാണ്.
പുരുഷന്മാരില്‍ അപകട സാധ്യത കൂടുതല്‍
ആർസിസി കൂടുതലായി കാണപ്പെടുന്നത് അറുപതു വയസിനു മുകളിലുള്ള പുരുഷന്മാരിലാണ്. ഏകദേശം 65 ശതമാനം രോഗികളിലും കാന്‍സര്‍ വൃക്കകളെ മാത്രമാണ് ബാധിക്കുക. 17-20 ശതമാനം ആളുകളില്‍ ലിംഫ് നോഡുകളിലേക്കും കാന്‍സര്‍ കോശങ്ങള്‍ വ്യാപിക്കാറുണ്ട്.
Persistent fever but no infection could be Kidney Cancer Symptom says Experts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates