

കോർട്ടിസോൾ എന്ന അഡ്രീനൽ ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളെ പലപ്പോഴും വില്ലനായിട്ടാണ് നമ്മൾ കണ്ടിട്ടുള്ളത്. ശരീരത്തിൽ കോർട്ടിസോൾ വർധിക്കുന്നത് വീക്കം ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കും. എന്നാൽ ശരീരത്തിൽ കോർട്ടിസോളിന്റെ ഉൽപാദനം പൂർണമായും ഇല്ലാതിരിക്കുന്ന അവസ്ഥ അതിലും ഭീകരമാണെന്ന് ബോളിവുഡ് താരം സുസ്മിത സെൻ പറയുന്നു.
2014 ആണ് തനിക്ക് അഡിസൺസ് രോഗം സ്ഥിരീകരിക്കുന്നതെന്ന് സുസ്മിത സെൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, സമ്മർദം തുടങ്ങിയ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഒരു നിർണായക പങ്ക് വഹിക്കുന്നു. ജീവൻ നിലനിർത്തണമെങ്കിൽ ഒരു എട്ട് മണിക്കൂർ ഇടവേളയിലും ഹൈഡ്രോകോർട്ടിസോൺ എന്ന സ്റ്റിറോയ്ഡ് എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ജീവിതകാലം മുഴുവൻ സ്റ്റിറോയ്ഡിനെ ആശ്രയിച്ചു കഴിയാൻ താൻ ഒരുക്കമായിരുന്നില്ലെന്നും താരം തുറന്നു പറഞ്ഞു.
പ്രൊഫഷൻ ഉപേക്ഷിക്കണമെന്ന തരത്തിൽ ഡോക്ടർമാർ ഉപദേശിച്ചു, അതിനും താൻ തെയ്യാറിയിരുന്നില്ല. രോഗാവസ്ഥയോട് പൊരുതാൻ തന്നെയായിരുന്നു തീരുമാനമെന്നും അതിന്റെ ഭാഗമായി തന്നോട് ഡോക്ടർമാർ ഒരിക്കലും ചെയ്യരുതെന്ന് നിർദേശിച്ച ആന്റി-ഗ്രാവിറ്റി പരിശീലനം ചെയ്തു തുടങ്ങി. ഡീടോക്സിങ് രീതികൾ, ഏരിയൽ സർക്യൂട്ട് അതിനൊപ്പം വൈദ്യശാസ്ത്രപരമായി ചിന്തിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളിലൂടെയും ഞാൻ കടന്നുപോയി. പിന്നീട് യോഗയിലേക്ക് തിരിച്ചു വന്നു.
ഒരിക്കൽ തളർച്ച തോന്നിയപ്പോൾ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാർജ് ആയി ദുബായിലേക്ക് മടങ്ങുന്ന വഴി തന്നെ ചികിത്സ ഡോക്ടർ വിളിച്ച് ഒരു അത്ഭുവം സംഭവിച്ചുവെന്ന് പറഞ്ഞു. എന്റെ ശരീരം വീണ്ടും കോർട്ടിസോൾ ഉൽപാദിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ 35 വർഷ കരിയറിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവമെന്നും അദ്ദേഹം പറഞ്ഞു, ആ നിമിഷം വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയില്ലെന്നും സുസ്മിത പറയുന്നു.
എന്താണ് അഡിസൺസ് രോഗം
അഡ്രീനൽ ഗ്രന്ഥികളുടെ തകരാറുകൾ മൂലമുണ്ടാകുന്ന അപൂർവ എൻഡോക്രൈൻ രോഗമായ അഡിസൺസ് രോഗം. കോർട്ടിസോൾ, ആൽഡോസ്റ്റെറോൺ തുടങ്ങിയ പ്രധാന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് ഈ ഗ്രന്ഥികളാണ്. പ്രത്യേകിച്ച്, കോർട്ടിസോൾ, സമ്മർദ്ദ പ്രതികരണം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് മെറ്റബോളിസം, വീക്കം നിയന്ത്രണം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അഡ്രീനൽ ഗ്രന്ഥികൾ തകരാറിലാകുമ്പോൾ ആവശ്യത്തിന് കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും അഡിസൺസ് ക്രൈസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉടനടി ചികിത്സിച്ചില്ലെങ്കിൽ ജീവന് ഭീഷണിയാകാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
കോർട്ടിസോൾ കുറഞ്ഞാൽ എന്ത് സംഭവിക്കും
അഡ്രീനൽ ഗ്രന്ഥികൾ ആവശ്യത്തിന് കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ, ശരീരത്തിന് ശാരീരികമോ വൈകാരികമോ രോഗവുമായി ബന്ധപ്പെട്ടതോ ആയ സമ്മർദങ്ങളെ നേരിടാൻ കഴിയില്ല. ഇത് നിരന്തരമായ ക്ഷീണം, ബലഹീനത, ശരീരഭാരം കുറയ്ക്കൽ, പേശി ക്ഷയം, കുറഞ്ഞ രക്തസമ്മർദം (ഹൈപ്പോടെൻഷൻ) എന്നിവയ്ക്ക് കാരണമാകുന്നു.
അഡിസൺസ് രോഗത്തിന്റെ കാരണം
ഓട്ടോഇമ്മ്യൂൺ പ്രതിപ്രവർത്തനം, ക്ഷയം, എച്ച്ഐവി/എയ്ഡ്‌സ് പോലുള്ള അണുബാധകൾ, അല്ലെങ്കിൽ സാർകോയിഡോസിസ്, ഹീമോക്രോമാറ്റോസിസ് പോലുള്ള അപൂർവ അവസ്ഥകൾ, അല്ലെങ്കിൽ ശസ്ത്രക്രിയയിൽ നിന്നോ കാൻസർ മെറ്റാസ്റ്റാസിസിൽ നിന്നോ ഉണ്ടാകുന്ന കേടുപാടുകൾ എന്നിവ മൂലം അഡീനാലിൻ ഗ്രന്ഥികൾ തകരാറിലാകാം. പിന്നീട് ശരീരത്തിന് സ്വന്തമായി കോർട്ടിസോൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, അഡിസൺസ് രോഗികൾ ആജീവനാന്ത സ്റ്റിറോയിഡ് തെറാപ്പിയെ ആശ്രയിക്കേണ്ടിവരും. അതിജീവനത്തിനും ദൈനംദിന പ്രവർത്തനത്തിനും സ്റ്റിറോഡുകളും സഹായം ആവശ്യമായി വരും. കൂടാതെ അസുഖങ്ങളോ സമ്മർദകരമായ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ മെഡിക്കൽ മേൽനോട്ടത്തിൽ ഡോസേജ് ക്രമീകരിക്കേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അഡ്രീനൽ ഗ്രന്ഥികളുടെ ആരോഗ്യം സംരക്ഷണം
സമീകൃതാഹാരം, പതിവ് വ്യായാമം, ഉറക്ക ശുചിത്വം, മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും സമ്മർദം നിയന്ത്രിക്കൽ തുടങ്ങിയ പരിശീലനങ്ങൾ ആരോഗ്യകരമായ കോർട്ടിസോൾ താളം നിലനിർത്താൻ സഹായിക്കും.
സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾക്കോ പ്രകൃതിദത്ത പരിഹാരങ്ങൾക്കോ മാത്രമേ ഈ അവസ്ഥയെ നിയന്ത്രിക്കാൻ കഴിയൂ എന്ന തെറ്റിദ്ധാരണകൾ അപകടകരമാണ്. അഡ്രീനൽ തകരാറിന്റെ മൂലകാരണം, അത് ഓട്ടോഇമ്മ്യൂൺ, പകർച്ചവ്യാധി, അല്ലെങ്കിൽ കാൻസർ എന്നിവയാണെങ്കിലും തിരിച്ചറിയാനും ആവശ്യമുള്ളപ്പോൾ അടിയന്തര ഡോസ് ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ശരിയായ ചികിത്സാ പ്രോട്ടോക്കോളിലൂടെ മുന്നോട്ടു പോകണമെന്നും വിദഗ്ധര്‍ പറയുന്നു.
Bollywood actress Sushmita Sen opened up her health condition Addison’s disease
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates