

മധുരപലഹാരങ്ങള്‍ കഴിക്കാന്‍ കൊതിയില്ലാത്തവരായി ആരുമില്ല. എന്നാല്‍ മധുരത്തോടുള്ള ഈ ആസക്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിപ്പിക്കാനും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നാലെ കൂടാനും കാരണമാകും. മധുരത്തോടുള്ള അമിത ആസക്തി കുറയ്ക്കാന്‍ പ്രകൃതിയില്‍ തന്നെ ഒരു പരിഹാരമുണ്ട്. ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ഔഷധ സസ്യമായ 'ഗുര്‍മര്‍', കേരളത്തില്‍ 'ചക്കരക്കൊല്ലി'യെന്നും വിളിക്കും.
പേരു പോലെ തന്നെ, ഇവയുടെ ഇല ചവച്ചിറക്കിയാല്‍ അല്‍പ നേരത്തേക്ക് മധുരം അറിയാന്‍ സാധിക്കില്ല. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ വനമേഖലകളില്‍ ഇവ കാണപ്പെടുന്നു. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഔഷധച്ചെടിയാണ് ചക്കരക്കൊല്ലി, മധുരത്തോടുള്ള ആസക്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും.
ചക്കരക്കൊല്ലിയുടെ ഇലകളില്‍ അടങ്ങിയ ജിംനെമിക് ആസിഡ്, നാവിലെ മധുര രുചി റിസപ്റ്ററുകളെ താല്‍ക്കാലികമായി തടയുന്നതാണ് മധുരം അരുചിയായി തോന്നാനുള്ള കാരണം. ഇവയുടെ ഇല ചവച്ചിറക്കിയ ശേഷം മധുരം കഴിച്ചാല്‍ അവയോടെ ആസക്തി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കൂടാതെ ഇതില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന് പഞ്ചസാര ആഗിരണം ചെയ്യാനുള്ള കഴിവു കുറച്ചു കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ഇത് ഗുണകരമാണ്. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
Gurmar known as Sugar Killer Plant helps to reduce sugar cravings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates