ദിവസം എത്ര പുഷ്-അപ്പ് എടുക്കും? ഹൃദയം ഫിറ്റാണോ എന്നറിയാൻ ഇതിലും മികച്ച മാർ​ഗമില്ല

40 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തി.
Man and Woman Doing Push Up Together
Push-up പ്രതീകാത്മക ചിത്രം
Updated on
1 min read

രു ദിവസം നിങ്ങൾ എത്ര പുഷ് അപ്പ് എടുക്കാറുണ്ട്? പത്ത്.., ഇരുപത്.., നാൽപത്..? ഈ കണക്കുകളൊക്കെ നിങ്ങളുടെ ഹൃദയാരോ​ഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നൽകുമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നു. 2019-ൽ ഹാർവാഡ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ 40 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്ന പുരുഷന്മാർക്ക് പത്തിൽ താഴെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.

സ്മാർട്ട് ഫോണുകളും ഹൃദയാരോ​ഗ്യം ട്രാക്ക് ചെയ്യാൻ ആപ്പുകളും ഉള്ള സാഹചര്യത്തിൽ ഇതൊരു ഓൾഡ് സ്കൂൾ രീതിയാണെന്ന് തോന്നിയേക്കാം, എന്നാൽ ആപ്പുകളെ അപേക്ഷിച്ച് പുഷ്-അപ്പ് വിലയിരുത്തുന്നതിലൂടെ കുറച്ചു കൂടി കൃത്യമായി ഹൃദയാരോ​ഗ്യം വിലയിരുത്താൻ സാധിക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ശരീരത്തിന്റെ മുകൾഭാ​ഗം, കോർ, താഴെ ഭാ​ഗം എന്നിവ ഉൾപ്പെടുന്ന വ്യായാമമാണ് പുഷ്-അപ്പുകൾ. നല്ല ഫോമിൽ 40 വരെ പുഷ്-അപ്പുകൾ ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് നല്ല പേശി സഹിഷ്ണുത, ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോ​ഗ്യം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗത്തിനെതിരായ സംരക്ഷണ ഘടകങ്ങളാണ്.

നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യം വിലയിരുത്തുന്നതിനുള്ള പണച്ചെലവില്ലാത്ത ഒരു പരിശോധന കൂടിയാണ് പുഷ്-അപ്പുകൾ എന്ന് ചുരുക്കം. പരമ്പരാഗത ട്രെഡ്മിൽ പരിശോധനകളേക്കാൾ ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ മികച്ച പ്രവചനം പുഷ്-അപ്പ് നൽകുന്നുവെന്ന് പഠനത്തിൽ പറയുന്നു. 40 പുഷ്-അപ്പുകൾ ചെയ്യാൻ ആവശ്യമായ സഹിഷ്ണുതയും പേശിബലവും ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയം നല്ല നിലയിലായിരിക്കാൻ സാധ്യതയുണ്ടെന്നും ​ഗവേഷകർ പറയുന്നു. അതേസമയം, പുഷ്-അപ്പുകൾ എടുക്കുന്നതിന് എണ്ണം കുറയുന്നത് നിങ്ങൾ ഹൃദ്രോ​ഗിയാണെന്ന് അർഥമാക്കുന്നില്ല. ഇത് നിങ്ങളുടെ ശക്തി, ഫിറ്റ്നസ്, ആരോ​ഗ്യ ശീലങ്ങളിൽ കുറച്ചു മാറ്റങ്ങൾ വരുത്താൻ സമയമായെന്ന് സൂചനയാണെന്നും ​ഗവേഷകർ പറയുന്നു.

പുഷ്-അപ്പുകൾ; ഫിറ്റ്നസ് മാർക്കർ

  • അവ ശരീരത്തിന്റെ ശക്തിയും സഹിഷ്ണുതയും പരിശോധിക്കുന്നു.

  • പുഷ്-അപ്പ് ചെയ്യാൻ കോർ നിയന്ത്രണവും ശരീര അവബോധവും ആവശ്യമാണ്.

  • ഏതെങ്കിലും തരത്തിലുള്ള മെഷീനുകളുടെ ആവശ്യമില്ല.

  • സന്ധി പ്രശ്നങ്ങളോ കാലാവസ്ഥയോ പുഷ്-അപ്പുകളെ കാര്യമായി ബാധിക്കുന്നില്ല.

  • പരിമിതമായ സ്ഥലത്ത് ചെയ്യാം.

Summary

Push-up count reveals about our heart health says Harvard University study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com