‍ടെന്‍ഷന്‍ അടിച്ചാല്‍ അപ്പോള്‍ ടോയ്‌ലറ്റിൽ പോകണം!, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കുറയ്ക്കാന്‍ എലിമിനേഷന്‍ ഡയറ്റ്

സമ്മർദം, കുടൽ മൈക്രോബയോമിലെ അസന്തുലിതാവസ്ഥ, ചില ഭക്ഷണങ്ങളോടുള്ള അലർജി തുടങ്ങിയ ഘടകങ്ങൾ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിലേക്ക് നയിക്കാം.
Irritable Bowel Syndrome
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം
Updated on
1 min read

ഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ 'ബവല്‍' എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്). വയറുവേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. ഇത് ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കാം.

സമ്മർദം, കുടൽ മൈക്രോബയോമിലെ അസന്തുലിതാവസ്ഥ, ചില ഭക്ഷണങ്ങളോടുള്ള അലർജി തുടങ്ങിയ ഘടകങ്ങൾ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിലേക്ക് നയിക്കാം. ആ​ഗോളതലത്തിൽ ഒൻപതു ശതമാനത്തോളം ആളുകളിൽ ഐബിഎസ് ഉണ്ടാകാറുണ്ടെന്നാണ് കണ്ടെത്തൽ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകുന്നത്. പലപ്പോഴും രോ​ഗനിർണയം നടക്കാത്തതിനാൽ ഇത് രോ​ഗികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കാം.

പോഷങ്ങളുടെ പങ്ക്

ഐബിഎസ് നിയന്ത്രിക്കുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഓരോ വ്യക്തികൾക്കും രോ​ഗലക്ഷണങ്ങൾ വ്യത്യസ്തമായതു കൊണ്ട് തന്നെ ഒരു വ്യക്തി​ഗത ഭക്ഷണക്രമം രൂപീകരിക്കേണ്ടത് പ്രധാനമാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഭക്ഷണ അലർജി തിരിച്ചറിയുക: ഗ്ലൂറ്റന്‍, പാലുല്‍പ്പന്നങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളവ തുടങ്ങിയ ഭക്ഷണങ്ങള്‍ രോഗലക്ഷണങ്ങൾ വഷളാക്കും. എലിമിനേഷന്‍ ഡയറ്റ് ഭക്ഷണ അലർജി തിരിച്ചറിയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ചെറുതും ഇടവിട്ടതുമായ ഭക്ഷണം കഴിക്കൽ: വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ സമ്മർദത്തിലാക്കും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും.

പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സ് പോലുള്ള സപ്ലിമെന്റുകൾ കുടൽ ബാക്ടീരിയകളെ സന്തുലിതമാക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

സമ്മർദത്തിന്റെ സ്വാധീനം

സമ്മർദം കുടലിന്റെ ചലനത്തെ മാറ്റുകയും കുടലിന്റെ സംവേദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് ഐബിഎസ് ലക്ഷണങ്ങൾ വഷളാക്കും. മസ്തിഷ്‌കവും ദഹനവ്യവസ്ഥയും പലവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങളിലൂടെ പരസ്പരം നിരന്തരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതായത് വൈകാരിക സമ്മർദം ദഹന പ്രവർത്തനത്തെ നേരിട്ട് ബാധിക്കും.

മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ, യോഗ, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ ഐബിഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com