
മുപ്പതുകൾ കഴിഞ്ഞ് നാൽപതുകളിലേക്ക് എത്തുമ്പോൾ ശരീരത്തിന് അമ്മച്ചി വൈബ് ആണ്. മുപ്പതുകളിൽ ചെയ്ത അതേ വർക്ക്ഔട്ട് അതേ തീവ്രതയിൽ ചെയ്തിട്ടും ഫലമില്ല. ശരീരഭാരം നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നു. വര്‍ക്ക്ഔട്ട് ചെയ്തു നിലനിര്‍ത്തിയിരുന്ന ബോഡി ഷേപ്പ് സ്വപ്നം മാത്രമായി. എന്നാല്‍ നാല്‍പതുകളിലും ശരീരം ഫിറ്റായി സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഫിറ്റ്നസ് കോച്ച് ആയ ഡോ. അക്കനി സകാലോ പറയുന്നു.
പ്രായം മുന്നോട്ടു പോകുന്തോറും ആരോഗ്യത്തോടുള്ള സമീപനത്തിലും മാറ്റം വരണം. ഇരുപതുകളിലും മുപ്പതുകളിലും ചെയ്ത വര്‍ക്ക്ഔട്ട് നാല്‍പതുകളില്‍ ചെയ്താല്‍ പ്രയോജനം ഉണ്ടാകില്ല. കാരണം ഉദാസീനമായ ജീവിത ശൈലിയും ഹോർമോൺ വ്യതിയാനങ്ങളും ശരീരത്തില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിവും ശാരീരിക പ്രവര്‍ത്തനങ്ങളിലും വ്യായാമം ചെയ്യുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. ഭക്ഷണത്തില്‍ പ്രോട്ടീന്‍റെയും നാരുകളുടെ അളവു വര്‍ധിപ്പിക്കുക. കൂടാതെ ഡയറ്റില്‍ നിന്ന് പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കുക.
വ്യായാമം ചെയ്യുന്നതിന് ദിവസത്തില്‍ ഒരു സമയം നിശ്ചയിക്കുക. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിനൊപ്പം ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സംയുക്ത വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. ഈ രണ്ട് കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് നിങ്ങളുടെ നാല്‍പതുകള്‍ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക