30 കഴിഞ്ഞാൽ ഗര്‍ഭിണിയാകാന്‍ പ്രയാസം? ആരോഗ്യകരമായ ഗർഭധാരണത്തിന് ഫെർട്ടിലിറ്റി ടിപ്‌സുകളും ഡയറ്റ് പ്ലാനും

മുപ്പതുകളില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ പ്രത്യുത്പാദന ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
pregnancy after 30s
മുപ്പതു കഴിഞ്ഞാൽ ഗര്‍ഭിണിയാകാന്‍ പ്രയാസം
Updated on
2 min read

ഠനം, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് പലപ്പോഴും കുഞ്ഞ് എന്ന സ്വപ്നം മുപ്പതുകളിലേക്ക് തള്ളിനീക്കാറുണ്ട് പലരും. എന്നാല്‍ 30 വയസിനു ശേഷം ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോള്‍ നിരവധി സങ്കീര്‍ണതകള്‍ നേരിടാന്‍ സാധ്യതയുണ്ട്.

മുപ്പതുകളിൽ എത്തുമ്പോൾ വിവിധ ശാരീരികവും ജീവിതശൈലി ഘടകങ്ങളും കാരണം പ്രത്യുൽപാദന ആരോ​ഗ്യത്തിന് സ്ത്രീകൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രായമാകുന്നതനുസരിച്ച് പ്രത്യുൽപാദന ക്ഷമതയും സ്വാഭാവികമായും കുറയുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത് പോലുള്ള ഹോർമോൺ മാറ്റങ്ങൾ മൂലമാണിത്. ഇത് അണ്ഡോത്പാദനത്തെയും ആർത്തവചക്രത്തെയും തടസപ്പെടുത്തുകയും ഗർഭധാരണം കൂടുതൽ പ്രയാസമുള്ളതാക്കുകയും ചെയ്യുന്നു.

Fertility after 30

കൂടാതെ ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ഗർഭകാല പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ നിരവധി ജീവിതശൈലി രോഗങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അവ ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഗര്‍ഭധാരണ സാധ്യത കുറയുന്നു, അബോര്‍ഷന്‍ കൂടുന്നു, പ്ലാസന്റ പ്രവിയ (പ്ലാസന്റെ സെര്‍വിക്‌സിനെ മൂടുന്ന അവസ്ഥ), മാസം തികയാതെയുള്ള പ്രസവം, ഡൗണ്‍സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയ സങ്കീര്‍ണതകള്‍ 35 വയസിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ നേരിടാം. പിസിഒഎസ്, തൈറോയ്ഡ് രോഗങ്ങള്‍, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകള്‍ ഈ വെല്ലുവിളി വഷളാക്കുകയും ചെയ്യുന്നു.

pregnancy workout

എന്നാല്‍ 30 കളില്‍ ഗര്‍ഭിണിയാകില്ലെന്നോ കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നോ പറയാനാവില്ല. മുപ്പതുകളില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ പ്രത്യുത്പാദന ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മുപ്പതുകളിലും ഗര്‍ഭിണിയാകാം

35 കഴിഞ്ഞതു കൊണ്ട് കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്ന് കരുതരുത്. 35 കഴിഞ്ഞാല്‍ അണ്ഡത്തിന്റെ ഗുണനിലവാരവും പ്രത്യുത്പാദന നിരക്കും കുറയാന്‍ തുടങ്ങും. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. പക്ഷേ ഇത് എല്ലായ്‌പ്പോഴും സംഭവിക്കണമെന്നില്ല.

ഡയറ്റില്‍ വേണം ശ്രദ്ധ

ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം അണ്ഡത്തിന്റെ ഗുണനിലവാരം, ഹോർമോൺ ബാലൻസ്, ഗര്ഭപിണ്ഡത്തിന്റെ വികസനം എന്നിവയെ ഗണ്യമായി സഹായിക്കും. ഇലക്കറികൾ, നട്സ്, വിത്തുകൾ, കൊഴുപ്പുള്ള മത്സ്യം, മെലിഞ്ഞ പ്രോട്ടീനുകൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്.

വ്യായാമം

പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു വ്യായാമ ദിനചര്യ നിർണായകമാണ്. നിങ്ങളുടെ ബോഡി മാസ് ഇഡക്സ് ( ബിഎംഐ) പരിശോധിച്ച് അതനുസരിച്ചു വേണം വ്യായാമത്തിന്‍റെ തീവ്രത പരിഗണിക്കാന്‍. കാരണം ഭാരക്കുറവോ അമിതഭാരമോ അണ്ഡോത്പാദനത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

പങ്കാളിയുടെ ആരോഗ്യം

പുരുഷന്‍മാരിലും പ്രായമാവുമ്പോള്‍ പ്രത്യുത്പാദന നിരക്ക് കുറയും. പങ്കാളി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പരിഗണിക്കുന്നതും നല്ലതാണ്.

പരിശോധനകള്‍

പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും ഗൈനക്കോളജിക്കൽ പരിശോധനകളും അത്യാവശ്യമാണ്. ഹോർമോണുകളെയും വൈകാരിക ക്ഷേമത്തെയും നിയന്ത്രിക്കുന്നതിന് യോഗ, മെഡിറ്റേഷന്‍, ആഴത്തിലുള്ള ശ്വസനം തുടങ്ങിയ സമ്മർദ്ദ മാനേജ്മെന്റ് ടെക്നിക്കുകള്‍ പരിശീലിക്കാവുന്നതാണ്.

പുകവലിയും മദ്യവും ഒഴിവാക്കുകയും പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യുന്നത് പോലുള്ള ജീവിതശൈലിയിൽ മാറ്റങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തും. ഗർഭധാരണത്തിനു മുമ്പുള്ള പരിചരണത്തിനായി ഒരു ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെ സമീപിക്കുന്നത് എപ്പോഴും നല്ലതാണ്. ഐവിഎഫ്, അണ്ഡം മരവിപ്പിക്കൽ, ജനിതക പരിശോധന തുടങ്ങിയ ആധുനിക മെഡിക്കൽ ഇടപെടലുകൾ ഫെർട്ടിലിറ്റി വെല്ലുവിളികൾ നേരിടുന്നവർക്ക് നൂതന പരിഹാരങ്ങൾ നൽകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com