
മീന്‍ കറി ആയാല്‍ മലയാളികള്‍ക്ക് എരിവും പുളിയും അല്‍പം മുന്നില്‍ നില്‍ക്കണം. പിന്നെ നല്ല കാന്തി മുളകു ചമ്മന്തിയും കപ്പ പുഴുങ്ങിയതും കിട്ടിയാല്‍ വിടാന്‍ പറ്റുവോ? മലയാളികളുടെ ഡയറ്റില്‍ മറ്റെന്തിനെക്കാളും എരിവാണ് കയറി നില്‍ക്കുക. എന്നാല്‍ ദിവസവും ഇത്തരത്തില്‍ എരിവുള്ള ഭക്ഷണം കഴിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ കൊന്നു കൊണ്ടിരിക്കുകയാണ്. ഇത് മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം.
എരിവുള്ള ഭക്ഷണവും തലച്ചോറും
കുടലും തലച്ചോറും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട് ആസ്വദിച്ചു കഴിക്കുന്ന എരിവുള്ള ഭക്ഷണം നമ്മുടെ കുടലിന്റെ ആരോഗ്യത്തെ വഷളാക്കും.
എരിവുള്ള ഭക്ഷണം പതിവായി കഴിക്കുമ്പോള്‍ അത് കുടലിന്റെ പാളികളില്‍ അസ്വസ്ഥതയും സുശിരങ്ങളും സൃഷ്ടിക്കാം. ഇത് കുടലിന്‍റെ ആരോഗ്യം മോശമാക്കും. കൂടാതെ നാഡികളിലൂടെ കുടലും തലച്ചോറും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കുടലില്‍ നിന്നും ബാക്ടീരിയകള്‍ തലച്ചോറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം ബാക്ടീരിയകള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും സാരമായി ബാധിക്കാം.
മധുരവും നിസാരക്കാരനല്ല
എരിവു പോലെ തന്നെ മധുരവും ആരോഗ്യത്തിന് ഹാനികരമാണ്. മധുരമുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാകാം. ഇത് മാനസികാവസ്ഥയും ഊര്‍ജനിലയും വര്‍ധിക്കാന്‍ കാരണമാകും. അതുപോലെ തന്നെ പെട്ടെന്ന് ഈ സാഹചര്യം മാറുകയും ചെയ്യും. അമിതമായ മധുരം കഴിപ്പ് നിങ്ങളുടെ മാനസികാവസ്ഥ അസ്ഥിരമാകാനും ആസക്തി വര്‍ധിക്കുന്നതിലേക്കും വഴിവെക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക