
ഓറല്‍ ഹെല്‍ത്ത് എന്നാല്‍ പല്ലും മോണയും മാത്രമല്ല, ഹൃദയാരോഗ്യത്തെയും വലിയ തോതില്‍ ബാധിക്കും. ദിവസത്തില്‍ രണ്ട് നേരമെങ്കിലും പല്ലുകള്‍ ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും രാത്രി അത്താഴത്തിന് ശേഷം പല്ലുകള്‍ വൃത്തിയാക്കുന്നതില്‍ പൊതുവെ മിക്കയാളുകളും മടി കാണിക്കാറുണ്ട്. എന്നാല്‍ ഇത് ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കാമെന്നാണ് ഡോ. സൗരഭ് സേതി പറയുന്നത്.
മൂന്ന് രീതിയില്‍ വായുടെ ആരോഗ്യം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. സൗരഭ് സേതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.
വാക്കാലുള്ള ശുചിത്വക്കുറവ് ഇൻഫെക്റ്റീവ് എൻഡോകാർഡിറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഈ അവസ്ഥയിൽ വായിൽ നിന്നുള്ള ബാക്ടീരിയകൾ രക്തത്തിലേക്ക് പ്രവേശിക്കുകയും രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാം.
പീരിയോൺഡൈറ്റിസ് (മോണ രോഗങ്ങള്‍) ഉള്ളവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലാണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കും.
രാത്രി പല്ലുകള്‍ വൃത്തിയാക്കുന്ന പല്ലുകളില്‍ കേടുപാടുകള്‍ വരുന്നതില്‍ നിന്ന് തടയുക മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വായയുടെ ശുചിത്വം ശ്രദ്ധിക്കാം
ദിവസം രണ്ട് നേരം പല്ലുകള്‍ ബ്രഷ് ചെയ്യുക.
അമിതമായ മധുര ഉപഭോഗം കുറയ്ക്കുക
വായനാറ്റവും മോണ വീക്കവും അവഗണിക്കരുത്.
പതിവ് ദന്തപരിശോധന മോണ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും അതിനെ തുടര്‍ന്നുള്ള ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണവും നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക