
തലവേദന വന്നാല്‍ ഉടന്‍ ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍ ഈ ശീലം താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പതിവാക്കിയാല്‍ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സമ്മര്‍ദം, ഉത്കണ്ഠ, നിര്‍ജ്ജലീകരണം തുടങ്ങിയ പല ആരോഗ്യ അവസ്ഥകള്‍ തലവേദനയ്ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം കാരണമാണ് തലവേദനയുണ്ടാകുന്നതെങ്കില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് അവസ്ഥ വഷളാക്കാം. കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.
ചായയും കാപ്പിയും അല്ലെങ്കില്‍ പിന്നെയെന്ത്
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് ശമനമുണ്ടാക്കും. കൂടാതെ ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവ പരീക്ഷിക്കാവുന്നതാണ്. കൂടാതെ ഡാര്‍ക്ക ചോക്ലേറ്റ് തലവേദന ലഘൂകരിക്കാന്‍ സഹായിക്കും.
ഒരു ദിവസം എത്ര ചായ വരെ ആകാം
400 മില്ലിഗ്രാം കഫീന്‍ വരെ ഒരു ദിവസം കുടിക്കുന്നത് സുരക്ഷിതമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് നാല് കപ്പ് കാപ്പി അല്ലെങ്കില്‍ എട്ട് ഗ്ലാസ് വരെ ചായയും. എന്നാലും ചായ അല്ലെങ്കില്‍ കാപ്പി എന്നിവ കുടിക്കുന്നതില്‍ മിതത്വം പാലിക്കേണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക