അകാലനര ഒഴിവാക്കാൻ പ്രത്യേക ഡയറ്റ്, ല്യൂട്ടോലിൻ അടങ്ങിയ ഭക്ഷണങ്ങൾ നരയെ പ്രതിരോധിക്കുമെന്ന് പഠനം

ആന്റിഓക്‌സിഡന്റുകൾ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു.
baby carrot
ബേബി ക്യാരറ്റ്
Updated on

ചെറുപ്രായത്തിൽ തന്നെ തലയിൽ നരകയറി തുടങ്ങിയോ? അകാലനരയ്ക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതൽ സമ്മർദം പോലുള്ള കാരണങ്ങൾ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. എന്നാൽ അകാലനരയെ പ്രതിരോധിക്കാൻ ബ്രോക്കോളി, കാരറ്റ്, ഉള്ളി പോലുള്ള പച്ചക്കറികളിൽ അടങ്ങിയ ല്യൂട്ടോലിൻ എന്ന ആന്റിഓക്സിഡന്റ് സഹായിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി.

മിക്കവാറും എല്ലാ സസ്യ ഭക്ഷണങ്ങളിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. ല്യൂട്ടോലിൻ അത്തരമൊരു ആന്റിഓക്സിഡന്റ് ആണ്. ചർമത്തിലെ വീക്കം, ചർമത്തിലുണ്ടാകുന്ന വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടസപ്പെടുത്താനും ല്യൂട്ടോലിൻ സഹായിക്കുമെന്ന് മുൻ ​പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ 16 ആഴ്ചകൾ കൊണ്ട് ല്യൂട്ടോലിൻ ഉപയോഗിച്ച് ചികിത്സിച്ച എലികളുടെ നര മാറി ഇരുണ്ട രോ​ഗവളർച്ച ഉണ്ടായതായി ആന്റിഓക്‌സിഡന്റ്‌സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എൻഡോതെലിൻസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ ല്യൂട്ടോലിന്റെ പോസിറ്റീവ് സ്വാധീനമാണ് യുവത്വത്തിന് സഹായിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. ഈ പ്രോട്ടീനുകൾ മുടിയുടെ പിഗ്മെന്റേഷൻ അടങ്ങിയിരിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളെ നിലനിർത്താൻ സഹായിക്കുന്നു. മെലനോസൈറ്റുകൾ വർധിപ്പിക്കുന്നത് മുടി നിറം വർധിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

മനുഷ്യരിൽ ല്യൂട്ടോലിൻ

എന്നാൽ ല്യൂട്ടോലിൻ മനുഷ്യരിൽ അകാലനര ഒഴിവാക്കാൻ നടത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ​ഗവേഷകർ വ്യക്തമാക്കി. മനുഷ്യരിൽ മുടി നരയ്ക്കുക എന്നത് സങ്കീർണമാണ്. ഹോർമോണുകൾ, സമ്മർദം, ജനിതകം, പാരിസ്ഥിതികം തുടങ്ങിയ പല ഘടകങ്ങൾ ഇതിന്റെ പിന്നിലുണ്ടാവാം.

എന്നാൽ ല്യൂട്ടോലിൻ അടങ്ങിയ ഡയറ്റ് മുടിയുടെയും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം, വ്യായാമം, മാനസികാരോ​ഗ്യത്തിന് പ്രാധാന്യം തുടങ്ങിയ ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മുടി നരയ്ക്കുക എന്ന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com