ഡോക്ടറെക്കാൾ വിശ്വാസം ഗൂഗിളിനെ, അടിക്കടിയുള്ള ഈ തിരച്ചില്‍ തലച്ചോറിന്‍റെ ഘടന മാറ്റും

ആരോഗ്യ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ നിരന്തരം ഗൂഗിളില്‍ തിരയുന്നത് ഉത്കണ്ഠയും പിന്നീട് വിഷാദത്തിലേക്കും നയിക്കാം.
mobile use
ആരോ​ഗ്യ ലക്ഷണങ്ങൾ ​ഗൂ​ഗിളിൽ തിരയുന്നത് തലച്ചോറിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തും
Updated on
2 min read

രു ചെറിയ തലവേദന വന്നാല്‍ പോലും ഗൂഗിളില്‍ തിരഞ്ഞു തനിക്ക് എന്തോ വലിയ മാറാരോഗമാണെന്ന് പറഞ്ഞു ടെന്‍ഷന്‍ അടിച്ചു നടക്കുന്ന ആളുകളെ കാണാറില്ലേ? വളരെ നിഷ്കളങ്കമായാണ് തിരച്ചില്‍ ആരംഭിക്കുന്നതെങ്കില്‍ അവസാനം ഒരു ലൂപ്പില്‍ പെട്ട അവസ്ഥയാകും. അനാവശ്യമായ ഈ ടെന്‍ഷനടി നിങ്ങളുടെ തലച്ചോറില്‍ ഘടനാപരമായ മാറ്റങ്ങള്‍ പോലുമുണ്ടാക്കാമെന്ന് ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഉത്കണ്ഠയും വിഷാദവും

ആരോഗ്യ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ നിരന്തരം ഗൂഗിളില്‍ തിരയുന്നത് ഉത്കണ്ഠയും പിന്നീട് വിഷാദത്തിലേക്കും നയിക്കാം. തനിക്ക് എന്തോ മാറാരോഗമാണെന്ന തോന്നല്‍ ഉത്കണ്ഠയില്‍ നിന്ന് വിഷാദത്തിലേക്കും നിങ്ങളെ തള്ളിവിടാം. ഇത് തലച്ചോറില്‍ വീക്കവും മറ്റ് രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.

സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ ഗൂഗിളില്‍ ലക്ഷണങ്ങള്‍ തിരയുന്ന ആളുകളില്‍ പരിഭ്രാന്തിയും ആശങ്കയും ഉണ്ടാക്കുന്നതായി കണ്ടെത്തി. പബ്മെഡിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ആരോഗ്യ വിവരങ്ങൾക്കായി ആവർത്തിച്ച് അന്വേഷിക്കുന്നത് വർധിച്ചുവരുന്ന വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചുള്ള നിരന്തരമായ ചിന്ത നമ്മുടെ മാനസിക ഊർജ്ജത്തെ ചോർത്തുന്നവെന്നും ഗവേഷകര്‍ പറയുന്നു.

സൈബർകോണ്‌ഡ്രിയ

രോഗലക്ഷണങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കുകയെന്ന് ശീലമാകുന്ന അവസ്ഥയാണ് സൈബർകോണ്‌ഡ്രിയ. ഇത് ഉത്കണ്ഠ, ഓവര്‍ തിങ്കിങ്, ആത്മാഭിമാനം കുറയുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ശാരീരികമായ ആശങ്കകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.

തലച്ചോറിന്റെ ഘടനയിൽ വ്യത്യാസം വരാം

ആരോഗ്യത്തെ കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠ തലച്ചോറിന്‍റെ ഘടനയെ മാറ്റാമെന്ന് അടുത്തിടെ പഠനങ്ങള്‍ വെളിപ്പെടുത്തി. നമ്മൾ പലപ്പോഴും ഉത്കണ്ഠയെ വൈകാരികമായി മാത്രമാണ് കാണുന്നത്. എന്നാല്‍ കാലക്രമേണ ഇത് നമ്മുടെ നാഡീവ്യവസ്ഥയെ രൂപപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

തീവ്ര ആരോഗ്യ ഉത്കണ്ഠ ഉള്ളവരുടെ തലച്ചോറിന്‍റെ ഇടത് പ്രീക്യൂണിയസിൽ ചാരനിറത്തിലുള്ള ദ്രവ്യം ചുരുങ്ങുകയും ദൃശ്യ മേഖലകളുമായുള്ള ബന്ധം ദുർബലമാകുകയും ചെയ്യുന്നതായി ഇമേജിംഗ് പഠനങ്ങൾ കണ്ടെത്തി. നിരന്തരമായ ഭയം ചിന്തകളെ മാത്രമല്ല സ്വാധീനിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തലച്ചോറിലേക്ക് വരുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്ന രീതിയെയും വ്യാഖ്യാനിക്കുന്ന രീതിയെയും ഇത് മാറ്റിയേക്കാം.

അനിശ്ചിതത്വം തലച്ചോറിലെ സർക്യൂട്ടുകൾ താറുമാറാക്കും

തലവേദന നീണ്ടു പോകുമ്പോള്‍ തന്നെ നമ്മുടെ മനസു ആശങ്കപ്പെട്ടു തുടങ്ങും, ഇത് ഭയപ്പെടേണ്ടതാണോ അതേ ചികിത്സ ആവശ്യമാണോ എന്ന തരത്തില്‍. ഈ അനിശ്ചിതത്വം നമ്മെ ഗൂഗിള്‍ സെച്ചിലേക്കും ആശങ്കകളിലേക്കും നയിക്കും.

ഉത്കണ്ഠാകുലരായ വ്യക്തികള്‍ക്ക് വിവരങ്ങൾ അവ്യക്തമോ അപൂർണമോ ആകുമ്പോൾ, തലച്ചോറിന്റെ അലാറം സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റീരിയർ സിങ്ഗുലേറ്റ് കോർട്ടെക്സ് ശക്തമായ രീതിയില്‍ സജീവമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഡോപ്പമിന്‍, നമ്മെ ലൂപ്പില്‍ കുടുക്കുന്നു

ഹാപ്പി ഹോര്‍മോണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഡോപ്പമിന്‍ ചില സാഹചര്യങ്ങളില്‍ വില്ലനാകാറുണ്ട്. നമ്മള്‍ ആശങ്കപ്പെട്ടാലും ഫോണ്‍ സ്ക്രോള്‍ ചെയ്യുന്ന പ്രവണത തുടരാന്‍ ഡോപ്പമിന്‍ പ്രോത്സാഹിപ്പിക്കും. ഒരു ലൂപ്പിലെന്ന പോലെ നമ്മള്‍ സെര്‍ച്ച് ചെയ്യുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കും.

ഇതെങ്ങനെ ബ്രേക്ക് ചെയ്യാം

സമയ പരിധി നിശ്ചയിക്കുക: ഗൂഗിള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സെര്‍ച്ച് ചെയ്യാനും സ്ക്രോള്‍ ചെയ്യാനും ഒരു സമയപരിധി നിശ്ചയിക്കുക.

വിദഗ്ധരുമായി സംസാരിക്കുക: ഗൂഗിളിലെ ആശ്രയിക്കുന്നതിന് പകരം ആരോഗ്യ വിദഗ്ധരുമായോ തെറാപ്പിസ്റ്റുമായോ സംസാരിക്കുക.

സ്വയം അനുകമ്പ ശീലിക്കുക: സ്വയം കുറ്റപ്പെടുത്തുന്നത് സമ്മർദം വർധിപ്പിക്കും. മിക്കയാളുകളും ഈ രീതിയിലേക്ക് വീണ് പോകാറുണ്ട്. ഭയത്തോടുള്ള മനുഷ്യന്റെ സ്വാഭിക പ്രതികരണമാണിത്.

നമ്മളിൽ പലരും ഈ രീതിയിലേക്ക് വീഴുന്നുവെന്ന് തിരിച്ചറിയുക; ഇത് ഭയത്തോടുള്ള മനുഷ്യന്റെ പ്രതികരണമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com