
തടി കുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന നിരവധി ആളുകളുണ്ട്. ജിമ്മില്‍ രാവും പകലും തീവ്ര വര്‍ക്ക്ഔട്ട്, കര്‍ശന ഡയറ്റ് തുടങ്ങി ചെയ്യാത്തതൊന്നുമില്ല. എന്നാല്‍ ഇനി ശബ്ദതരംഗത്തിലൂടെ പൊണ്ണത്തടി കുറയ്ക്കാനാകുമെന്നാണ് ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്.
കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ളയ്ക്ക് പകരം ശരീരത്തിലെ കൊഴുപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നോണ്‍-ഇന്‍വേസിവ്, സുരക്ഷിതമായ രീതിയാണിതെന്നാണ് ഗവേഷകരുടെ വാദം. ശബ്ദ തരംഗ വൈബ്രേഷന്‍ ഉപയോഗിച്ച് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തന്നെ ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി.
ശബ്ദ തരംഗങ്ങള്‍ വെറും ശബ്ദം മാത്രമല്ല. വായു, വെള്ളം, ശരീര കലകള്‍ എന്നിവയിലൂടെ സഞ്ചരിക്കുന്ന വൈബ്രേഷനുകള്‍ കൂടിയാണ്. അവ ശരീരകോശങ്ങളെ സ്വാധീനിക്കുമെന്ന് പഠനം പറയുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി.
എലികളുടെ പേശി കോശങ്ങളില്‍ മൂന്ന് വ്യത്യസ്ത തരം വൈറ്റ് നോയ്‌സ് കടത്തിവിട്ടു. ഒരു എ നോട്ട് പിയാനോ പോലെ സ്ഥിരമായ 440 ഹെര്‍ട്‌സ് ടോണും ഒടുവില്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പിച്ചായ 12 കിലോ ഹെര്‍ട്‌സ് ടോണും ഉപയോഗിച്ചു. ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. മാത്രമല്ല, കൊഴുപ്പ് കോശങ്ങളായി മാറിയ കോശങ്ങളില്‍ 15 ശതമാനം കുറവ് കൊഴുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശബ്ദ തരംഗങ്ങൾക്ക് കൊഴുപ്പ് കോശ വികസന പ്രക്രിയയെ തടയാനും അവ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.