
ഓരോ ദിവസം കഴിയുന്തോറും മലൈക അറോറയുടെ പ്രായം കുറഞ്ഞു വരികയാണെന്ന് ആരാധകർ. ബോളിവുഡിൽ അഴകുകൊണ്ടും ഫിറ്റ്നസ് കൊണ്ടും എന്നും മുൻപന്തിയിൽ തന്നെയാണ് താരം. തീവ്രമായ വര്‍ക്ക്ഔട്ടുകളും മികച്ച ഡയറ്റ് പ്ലാനുകളുമായി താരത്തിന്‍റെ ഫിറ്റ്നസിന് പിന്നില്‍.
ജമ്പിങ് ജാക്കുകൾ, ഗ്ലൂട്ട് കിക്കുകൾ, റോപ്പ് സ്കിപ്പിങ്, നീ-ടാപ്പിങ് എന്നിങ്ങനെ നാല് വ്യായാമ രീതികളാണ് താരം പരിശീലിക്കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പോസ്ച്ചര്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യായാമങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.
ജമ്പിങ് ജാക്ക്
ക്ലാസിക് കാർഡിയോ വ്യായാമമാണിത്. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും മുഴുവൻ ശരീരത്തെ ഉണർത്തുകയും ചെയ്യുന്നു. കൂടാതെ കലോറി പെട്ടെന്ന് കുറയ്ക്കാനുള്ള മികച്ച മാർഗം കൂടിയാണിത്. മാത്രമല്ല, പേശിക്കൾ നല്ലൊരു വാം-അപ്പ് നൽകാനും ഇത് സഹായിക്കും.
ജമ്പിങ് ജാക്ക് പരിശീലിക്കുന്നത് തോളുകൾ, കോർ, ഗ്ലൂട്ടുകൾ, ഹിപ് ഫ്ലെക്സറുകൾ, ഹൃദയം, ശ്വാസകോശം എന്നിവയെ ലക്ഷ്യം വച്ചുള്ള ഒരു ഫുൾ ബോഡി പ്ലയോമെട്രിക് വ്യായാമമാണ്. അവ മെറ്റബോളിസം വർധിപ്പിക്കുകയും, കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഹൈ ഇന്റൻസിറ്റി വ്യായാമമായ ജമ്പിങ് ജാക്ക്സ് വഴക്കം മെച്ചപ്പെടുത്താനും നല്ലതാണ്.
ഗ്ലൂട്ട് കിക്കുകൾ
ഇത് ഗ്ലൂട്ട് പേശികളെയും ഹാംസ്ട്രിങ്ങുകളെയും ലക്ഷ്യം വെച്ചുള്ളതാണ്. അതോടൊപ്പം വഴക്കവും സ്ഥിരതയും മെച്ചപ്പെടുത്തുന്നു. ഇവ ശരീരത്തിന്റെ താഴെ ഭാഗത്തിന്റെ ശക്തിയും സ്ഥിരതയും വർധിപ്പിക്കുന്നു. ശക്തമായ ഗ്ലൂട്ടുകൾ നടത്തം, പടികൾ കയറുന്നതിന് തുടങ്ങിയ ദൈനംദിന ജോലികൾ എളുപ്പമാക്കുന്നു. പതിവായി ഗ്ലൂട്ട് കിക്കുകൾ ചെയ്യുന്നത് ദുർബലമായതോ നിഷ്ക്രിയമായതോ ആയ ഗ്ലൂട്ട് പേശികൾ മൂലമുണ്ടാകുന്ന താഴ്ന്ന പുറം, കാൽമുട്ട് വേദന പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
റോപ്പിങ് (എയർ ജമ്പ് റോപ്പ്)
ഇത് ഏകോപനം, സ്റ്റാമിന, ഹൃദയധമനികളുടെ ശക്തി എന്നിവ വർധിപ്പിക്കുകയും കാലുകളും തോളുകളും ടോൺ ചെയ്യുകയും ചെയ്യുന്നു. മികച്ച കാർഡിയോ വ്യായാമമായ റോപ്പിങ് കലോറി കത്തിക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചലനങ്ങളെ കൂടുതൽ ചടുലവും കൃത്യവുമാക്കുന്നു. ഇത് അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും ഫിറ്റ്നസ് ലെവലുകൾ വർധിപ്പിക്കുന്നതിനും ദീർഘകാല മസ്കുലോസ്കലെറ്റൽ ആരോഗ്യത്തിനും സഹായിക്കുന്നു. പോസ്ചർ മെച്ചപ്പെടുത്താനും നല്ലതാണ്.
നീ-ടാപ്പുകൾ
നീ-ടാപ്പിങ് കോർ, ക്വാഡ്സ്, ഗ്ലൂട്ടുകൾ എന്നിവയെ സജീവമാക്കാന്‍ സഹായിക്കുന്നു. ഇത് ചുവടുകള്‍ ചടുലവും കാല്‍മുട്ടുകള്‍ക്ക് ബലവും കൂട്ടും. ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം ക്വാഡ്സ്, ഹാംസ്ട്രിംഗുകൾ, കാൾവ്സ്, ഗ്ലൂട്ടുകൾ, ഹിപ് ഫ്ലെക്സറുകൾ തുടങ്ങിയ ശരീര പേശികളെ ഇത് സജീവമാക്കുന്നു. ഇത് ശരീരത്തിന്‍റെ ഏകോപനം, ബാലൻസ് എന്നിവ വർധിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ