എത്ര നോക്കിയാലും അവസാനം കറുപ്പിലെത്തും, അതാണ് അതിന്‍റെയൊരു സൈക്കോളജി; എന്താണ് ഡോപ്പമിൻ ഡ്രസ്സിങ്

ചില നിറങ്ങളുമായി നമുക്ക് മാനസികമായ അടുപ്പം ഉണ്ടാകുന്നത് സാധാരണമാണ്.
woman wearing black dress
ഡോപ്പമിൻ ഡ്രസ്സിങ്
Updated on
1 min read

സ്ത്രങ്ങൾ അടിസ്ഥാനപരമായി നാണം മറയ്ക്കാൻ വേണ്ടിയുള്ളതാണെങ്കിലും നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് നമ്മുടെ മാനസികാവസ്ഥയുമായി വളരെയധികം അടുപ്പമുണ്ട്. ലോകം സമ്മർദം നിറഞ്ഞ ഒരു സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ആസ്വദിക്കുന്നതും സംതൃപ്തിയും മാനസിക സന്തോഷവും നൽകും. ഇത് ഡോപ്പമിൻ ഡ്രസ്സിങ് എന്ന പുത്തന്‍ ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഏതെക്കെ നിറങ്ങളിലൂടെ കണ്ണ് പാഞ്ഞുപോയാലും കറുപ്പ് മാത്രം തിരഞ്ഞെടുക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അതാണ് അതിന്റെ ഒരു സൈക്കോളജി. ചില നിറങ്ങളുമായി നമുക്ക് മാനസികമായ അടുപ്പം ഉണ്ടാകുന്നത് സാധാരണമാണ്. നിറങ്ങളും പാറ്റേണും മാത്രമല്ല, തുണിയുടെ ടെക്സ്ചറും സ്റ്റൈലുമൊക്കെ നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മനഃശാസ്ത്ര വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നമ്മൾ എന്ത് ധരിക്കുന്നു എന്നത് നമ്മുടെ വികാരങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. അത് നമ്മുടെ ചിന്തകളെയും വിധികളെയും വളച്ചൊടിക്കുകയും നിർണയിക്കുകയും ചെയ്യുമെന്നും മനഃശാസ്ത്രം വ്യക്തമാക്കുന്നു. 'എൻക്ലോത്ത്ഡ് കൊ​ഗ്നീഷൻ' എന്നാണ് ഇതിനെ ​ഗവേഷകർ വിളിക്കുന്നത്. അതായത് നമ്മുടെ വസ്ത്രങ്ങൾക്ക് മാനസികാവസ്ഥയെയും പ്രകടന മികവിനെയും സ്വാധീനിക്കുന്ന പ്രതീകാത്മക അർഥമുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

നിറങ്ങളും മാനസികാവസ്ഥയും

പലരെയും അവർക്ക് ചുറ്റമുള്ള അല്ലെങ്കിൽ ധരിച്ചിരിക്കുന്ന നിറം അവരുടെ മനസികാവസ്ഥയെ സ്വാധീനിക്കും. ചിലർക്ക് പച്ച നിറം ധരിക്കുമ്പോൾ കൂടുതൽ സമാധാനം ഉള്ളതായി തോന്നിപ്പിക്കാറുണ്ട്. അതുപോലെ നീല നിറവുള്ള വസ്ത്രം ധരിക്കുമ്പോൾ ചിലർക്ക് ആത്മവിശ്വാസം വർധിക്കും. ചിലർക്ക് ചില നിറങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ ഓർമകൾ ഉണ്ടാകാം.

ഒരാളെ ആത്മവിശ്വാസം നൽകുന്ന നിറം മറ്റൊരാളെ ഉത്തേജിപ്പിക്കണമെന്നില്ല, അതുകൊണ്ട് ഡോപ്പമിൻ ഡ്രെസ്സിങ് പ്രവണത തികച്ചും വ്യക്തിപരമാണ്. ഡോപ്പമിൻ ഡ്രഡ്ഡിങ്ങിന് മുമ്പ്, നിങ്ങളുടെ മാനസികാവസ്ഥയെയും വസ്ത്രധാരണ രീതിയെയും കുറിച്ച് നിങ്ങൾ കൂടുതൽ സ്വയം ബോധവാന്മാരാകണം. ഒരു ക്ലോത്ത് ഡയറി ഇതിനായി സൂക്ഷിക്കാവുന്നതാണ്. അതിൽ നിങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന വസ്ത്രങ്ങൾ നോട്ട് ചെയ്യാം. ഏത് വസ്ത്രത്തിലാണ് നിങ്ങൾക്ക് നിങ്ങളായി നിൽക്കാൽ സാധിക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

ആളുകൾ സമ്മർദ്ദത്തിലാകുമ്പോൾ, അവർ ഒരേ വസ്ത്രം തന്നെ വീണ്ടും വീണ്ടും ധരിക്കാൻ പ്രവണത കാണിക്കുമെന്നാണ് മനഃശാസ്ത്രത്തിൽ പറയുന്നത്. ഡോപ്പമിൻ ഡ്രസ്സിങ് എന്നത് സ്വയം മനസിലാക്കലാണ്. സഹപ്രവർത്തകരോ സുഹൃത്തുക്കളോ എങ്ങനെ കാണുന്നുവെന്നതിൽ ശ്രദ്ധിക്കാതെ നിങ്ങൾക്ക് നിങ്ങളെ കാണാൻ ഇഷ്ടപ്പെടന്ന രീതിയിലും ധരിക്കാൻ സുഖം തോന്നുകയും ചെയ്യുന്ന ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തും.

മാത്രമല്ല, പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഫാഷൻ റിസ്‌കുകൾ എടുക്കുന്നതിലും പുതിയ വസ്ത്രധാരണങ്ങള്‍ പരീക്ഷിക്കുന്നതിനും ഡോപ്പമിന്‍ ഡ്രെസ്സിങ് നിങ്ങളെ സഹായിക്കും. അതിനാൽ നിങ്ങൾക്ക് പുതിയൊരു തലത്തിലുള്ള ആത്മവിശ്വാസം ഉണ്ടാവാനും സഹായിക്കും. ഡോപ്പമിന്‍ ഡ്രെസ്സിങ്ങില്‍ ഏറ്റവും പ്രധാനം നിങ്ങളുടെ അഭിപ്രായമാണെന്നും വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com