പ്രായമായവര്‍ക്ക് സാധാരണ മറവി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാരെയും മറവി രോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് പല പഠനങ്ങളും പറയുന്നത്. ആദ്യം ഇതൊന്നും അത്ര ശ്രദ്ധിക്കില്ലെങ്കില്‍ പിന്നീട് ഇതൊരു ഭയമാവുകയും പിന്നീട് ജീവിതനിലവാരം കുറയാനും കാരണമാകുന്നു.
ഉദാസീനമായ ജീവിതശൈലി, മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് ചെറുപ്പക്കാരിലെ മറവിരോഗത്തിന് പിന്നില്‍ ഈ ഘടകങ്ങളിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനമായി മൂന്ന് ശീലങ്ങളുണ്ട്. ഇത് ഒഴിവാക്കുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയര്‍ത്താനും സഹായിക്കുമെന്ന് ന്യൂറോളജിസ്റ്റ് ആയ റോബർട്ട് ഡബ്ല്യുബി ലവ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നു.
രാവിലെ ഉണര്‍ന്ന ഉടന്‍ ഒരു കാപ്പി
ഉറക്കം ഉണര്‍ന്നാല്‍ ഉടന്‍ പതിവുള്ള ആ കാപ്പി കുടി നിങ്ങള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കുമെന്നത് ശരിയാണ് എന്നാല്‍ ഇത് ശരീരത്തിലെ അഡിനോസിനുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. ആര്‍എന്‍എ നിര്‍മാണത്തിനും കോശങ്ങളുടെ ഊര്‍ജ്ജ കൈമാറ്റത്തിനും നിര്‍ണായ പങ്ക് അഡിനോസിന്‍ എന്ന തന്മാത്ര വഹിക്കുന്നുണ്ട്.
ഇത് പിന്നീട് ഉച്ചകഴിഞ്ഞുള്ള ക്ഷീണവും ബ്രെയിന്‍ ഫോഗ് പോലുള്ള അവസ്ഥയ്ക്കും കാരണമാകും. ഇത് ക്രമേണ ഓര്‍മശക്തിയെയും ബാധിക്കാം. എഴുന്നേറ്റ് 90 അല്ലെങ്കില്‍ 120 മിനിറ്റുകള്‍ക്ക് ശേഷം കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രാവിലെയുള്ള കാപ്പികുടി വൈകിപ്പിക്കുന്നത് നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കും.
രാത്രി ഇടയ്‌ക്കെഴുന്നേറ്റ് ഫോണ്‍ നോക്കുക
ഉറക്കത്തിനിടെ എഴുന്നേറ്റു പോയാല്‍ ഉടന്‍ ഫോണ്‍ നോക്കുന്ന ശീലമുണ്ടോ? ഇത് നിങ്ങളുടെ ഉറക്കത്തിനും ഓര്‍മശക്തിക്കും നല്ലതല്ല. 10 സെക്കന്റില്‍ കൂടുതല്‍ നേരം ഫോണിന്റെ തെളിച്ചമുള്ള പ്രകാശം കാണുന്നത് നിങ്ങളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നു. ഇത് ഉറക്കം ഇല്ലാതാക്കും. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഇത് ക്രമേണ ഓര്‍മക്കുറവിലേക്ക് നയിക്കാം.
ഫോണ്‍ നോക്കി ഉറങ്ങുന്നത്
സീരിസിന്‍റെ ലാസ്റ്റ് എപ്പിസോഡ്, അല്ലെങ്കില്‍ ക്രൈം ത്രില്ലര്‍ സിനിമകള്‍ രാത്രി മുഴുവന്‍ ഇരുന്ന് കണ്ടൂ പൂര്‍ത്തിയാക്കിയെന്ന സമാധാനം ഉണ്ടാക്കുമെങ്കിലും ഇത് നിങ്ങളുടെ ഉറക്കശീലത്തെ തകിടം മറിക്കും. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീലം വെളിച്ചം നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരത്തിലെ മെലാറ്റോണിന്‍റെ ഉല്‍പാദനം കുറയുകയും ചെയ്യുന്നു. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ഓർമ്മശക്തിയെയും ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates