
വയറിന് അത്ര സുഖമില്ലെന്ന് നിങ്ങൾ അറിയും മുൻപേ നിങ്ങളുടെ കൈകളിൽ തെളിയും. കൈരേഖ പരിശോധിച്ച് ഭാവി പ്രവചിക്കുന്ന പോലെ ഉള്ളം കൈകളിലെ താപനിലയിലൂടെ നിങ്ങളുടെ കുടലിന്റെ ആരോഗ്യവും മനസിലാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ ശരീര താപനില പരിപാലിക്കുന്നതിൽ ഗട്ട് മൈക്രോബയോമിന് വലിയോരു പങ്കുണ്ട്.
ഗട്ട് മൈക്രോബയോമിന്റെ ആരോഗ്യത്തിൽ ഉണ്ടാകുന്ന വ്യത്യാസം കൈകളിലെ താപനിലയിൽ പ്രകടമാകാമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കൈകളിലെ ചൂടും തണുപ്പും
കൈകൾക്ക് എപ്പോഴും ചൂടാണ് അല്ലെങ്കിൽ ഉള്ളംകൈ വിയർക്കുന്നു എന്നൊക്കെ പറയുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മികച്ച രക്തയോട്ടം, കാര്യക്ഷമമായ തെർമോൺഗുലേഷൻ, സന്തുലിതമായ ഓട്ടോണമിക് നാഡീവ്യൂഹം എന്നിവയുടെ സൂചനയാണ് കൈകള്‍ തണുപ്പല്ലാത്ത അവസ്ഥയില്‍ അല്ലെങ്കില്‍ ഇളം ചൂടോടെയിരിക്കുന്നത്. ഇത് ആരോഗ്യകരമായ കുടലിന്റെ സ്വാധീനം കൊണ്ടാണ്.
എന്നാൽ കൈകൾ എപ്പോഴും തണുത്തിരിക്കുന്നത് മോശം രക്തയോട്ടത്തിന്റെയും ഉയർന്ന സമ്മർദ്ദ പ്രതികരണം അല്ലെങ്കിൽ ഉപാപചയ വൈകല്യങ്ങൾ എന്നിവയെ പ്രതിഫലിപ്പിച്ചേക്കാം ഇത് കുടലിന്റെ ആരോഗ്യം വഷളാക്കും. മാത്രമല്ല, കൈകളുടെ താപനില ചിലപ്പോൾ ഊർജ്ജപ്രവാഹത്തിന്റെയും വൈകാരികാവസ്ഥയുടെയും പ്രതിഫലനമായും കണക്കാക്കുന്നു.
തണുത്ത കൈകൾ വൈകാരിക സങ്കോചത്തെയോ നാഡീവ്യവസ്ഥയുടെ അമിതവേഗത്തെയോ സൂചിപ്പിക്കുന്നു, ഇളം ചൂടുള്ള കൈകൾ തുറന്ന മനസ്സ്, ചൈതന്യം, സന്തുലിതാവസ്ഥ എന്നിവയെ സൂചിപ്പിക്കുന്നു. എന്നൽ ഉള്ളം കൈകളുടെ ചൂടു കൂടുന്നത് ഹൈപ്പർതൈറോയിഡിസം, ഫൈബ്രോമയാൾജിയ, ന്യൂറോ എൻഡോക്രൈൻ, മാസ്റ്റ് സെൽ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് അവസ്ഥകൾ മൂലം സംഭവിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം വരണ്ട ചൊറിച്ചിൽ ഉള്ളം കൈ മലബന്ധം, വയറിളക്കം തുടങ്ങിയ കുടൽ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. കരൾ രോഗം, തൈറോയ്ഡ് തകരാറുകൾ, ചർമ അലർജികൾ അല്ലെങ്കിൽ അണുബാധകൾ എന്നിവ മൂലവും ഇത് സംഭവിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ