മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരും.സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടും. വരുമാന മാര്‍ഗങ്ങളില്‍ പുരോഗതി നേടും. ഏറെ നാളായി കാത്തിരുന്ന ഒരു വാര്‍ത്ത ലഭിക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം)
കുടുംബാംഗങ്ങളുമായി ചെലവഴിക്കുന്ന സമയം സന്തോഷം നല്‍കും. പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കും. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മ സമീപനം ഗുണം ചെയ്യും. കലാരംഗത്ത് ശോഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
മറ്റുള്ളവരുടെ പിന്തുണയോടെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. പഠനത്തിലും ഗവേഷണ വിഷയങ്ങളിലും നേട്ടം ലഭിക്കും. യാത്രകളില്‍ നിന്ന് പുതിയ അനുഭവങ്ങള്‍ ലഭിക്കും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
മാനസിക സന്തോഷം വര്‍ധിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന അകല്‍ച്ച കുറയും. പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ധനപരമായി പ്രശ്‌നങ്ങളില്ല.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതുമയാര്‍ന്ന ആശയങ്ങള്‍ ശ്രദ്ധ നേടും. സാമൂഹിക രംഗത്ത് അംഗീകാരം വര്‍ധിക്കും. പ്രധാന വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചില പ്രധാന കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കും. കുടുംബത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ആശയവിനിമയത്തിലൂടെ നേട്ടങ്ങള്‍ കൈവരും. ദൂരസ്ഥരില്‍ നിന്ന് സന്തോഷകരമായ വിവരം ലഭിക്കും. ധനകാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആരംഭിക്കുന്ന കാര്യങ്ങളില്‍ നല്ല പുരോഗതി ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. പഠനകാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കും. കൂടുതല്‍ പ്രസിദ്ധി നേടും. യാത്ര ഗുണകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മുന്നോട്ടുള്ള പദ്ധതികള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കും. ജോലിയില്‍ ഉയര്‍ച്ച നേടും.ധനകാര്യ ഇടപാടുകളില്‍ നേട്ടം ലഭിക്കും. ആത്മീയ വിഷയങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ആരോഗ്യം തൃപ്തികരം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സമയോചിതമായ ഇടപെടലുകള്‍ വിജയത്തിലേ ക്ക് നയിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. പുതിയ അറിവുകള്‍ നേടാന്‍ അവസരം ലഭിക്കും. വരുമാനം മെച്ചപ്പെ ടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഫലം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിച്ച ഒരു കാര്യം സാധ്യ മാകും. സുഹൃത്തുക്കളില്‍ നിന്ന് സഹായ സഹകരണം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ഗുണകരമായ ബന്ധങ്ങള്‍ സ്ഥാപിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. ധനപരമായ കാര്യങ്ങളില്‍ സംതൃപ്തി ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates