മിഥുന മാസം: ആരോഗ്യവും കാലാവസ്ഥയും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Gemini month, Health and climate
AI imagegoogle AI image
Published on

ജ്യോതിഷപ്രകാരം രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം (Gemini). ഈ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്ന കാലത്തെയാണ് മിഥുന മാസം എന്ന് അറിയപ്പെടുന്നത്. മലയാള മാസം ചിങ്ങം മുതൽ കണക്കാക്കുമ്പോൾ ഇത് പതിനൊ ന്നാമത്തെ മാത്രമാണ്. സൂര്യൻ മിഥുനം രാശിയിൽ പ്രവേശിക്കുന്നതോടെയാണ് (മലയാള മാസം മിഥുനം) ദക്ഷിണായനം ആരംഭിക്കുന്നത്. ജൂലൈ മാസത്തിൽ സൂര്യൻ കർക്കടകം രാശിയിലേക്ക് മാറുന്നതോടെയാണ് ദക്ഷിണായനം പൂർണ്ണമാകുന്നത്. ഇതിനു വിപരീതമായി, ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഉത്തരായനം.

മിഥുന മാസത്തിലെ തിരുവാതിര നക്ഷത്രം വളരെ വിശേഷപ്പെട്ടതാണ്.കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലും വീടുകളിലും ഈ ദിവസം പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കാറുണ്ട്.

ആരോഗ്യവും കാലാവസ്ഥയും:- മഴക്കാലം ശക്തിപ്രാപിക്കുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട മാസമാണിത്. ആയുർവേദത്തിൽ കർക്കട കത്തോടൊപ്പം മിഥുന മാസവും 'സുഖചികിത്സ' യ്ക്ക് അനുയോജ്യമായി കരുതുന്നു.കേരളത്തിൽ കാല വർഷം ശക്തി പ്രാപിക്കുന്നതും കാർഷിക മേഖല യിൽ സജീവമായ തിരക്കുകൾ നടക്കുന്ന തുമായ ഒരു മാസമാണിത്. ബുധനാണ് ഈ രാശിയുടെ അധിപൻ. മകയിരം (1/2) തിരുവാതിര, പുണർതം( 3/4) എന്നീ നക്ഷത്രക്കാർ ഈ രാശിയിൽ വരുന്നു.

മിഥുന രാശിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന സവിശേഷതകൾപ്രകൃതം: വായുരാശി, ഉഭയരാശി. ഗുണങ്ങൾ: മികച്ച ആശയവിനിമയ ശേഷി, യു ക്തി സഹമായ ചിന്ത, പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ്,പുതിയ അറിവുകൾ നേടാ നുള്ള താല്പര്യം. രാശി ദീപം ദീപംചിഹ്നം: വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും.

തൊഴിൽ മേഖലകൾ :- കമ്മ്യൂണിക്കേഷൻ, എഴുത്ത്, അദ്ധ്യാപനം, മാധ്യമ പ്രവർത്തനം, സെയിൽസ്, കമ്പ്യൂട്ടർ അനുബന്ധ ജോലി, കൺസൾട്ടൻസി, ബാങ്കിങ് മേഖല, അ ക്കൗണ്ടിങ്, നിയമം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ഇവർ തിളങ്ങുന്നു. സ്വയം തൊഴിലോ ബിസിനസ്സോ തിരഞ്ഞെടുക്കാനാണ് ഇവർക്കിഷ്ടം.ആരോഗ്യ കാര്യങ്ങൾ കഴുത്ത്, തോൾ, കൈകൾ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ് നങ്ങൾക്ക് (ഉദാ:-ചുമ ആസ്തമ,) സാധ്യതയുള്ളതിനാൽ ഇവ ശ്രദ്ധിക്കേ ണ്ടതു ണ്ട്.

Summary

Gemini Month: Health and Weather

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com