ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ശ്രത്രുക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും, ഈ നക്ഷത്രക്കാര്‍ ആരോഗ്യം ശ്രദ്ധിക്കണം

ഇന്നത്തെ നക്ഷത്രഫലം - 11-11-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മനസ്സില്‍ ഉത്സാഹവും ആത്മവിശ്വാസവും നിറഞ്ഞ ദിവസമാണ് ഇന്ന്. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉചിതം. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. ആരോഗ്യനില നല്ലതാണ്.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

വ്യവസായ മേഖലയില്‍ പുരോഗതി പ്രതീക്ഷിക്കാം. വീട്ടില്‍ അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ നടത്തും. വാക്കില്‍ മാധുര്യം പുലര്‍ത്തുക. മാന്യരായ വ്യക്തികളുമായി ബന്ധം നിലനിര്‍ത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

വരുമാനം വര്‍ധിക്കും. മനസ്സിലെ ആശങ്കകള്‍ കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ചെറുകിട യാത്രകള്‍ ഗുണകരമാകും. വീട്ടില്‍ സന്തോഷ വാര്‍ത്തകള്‍ ഉണ്ടാകും.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. പഴയ വായ്പകള്‍ അടയ്ക്കാനുള്ള സാഹചര്യം. കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഒഴിവാ ക്കുക. ദൈവവിശ്വാസം ശക്തമാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. തൊഴില്‍ മേഖലയില്‍ അംഗീകാരം ലഭിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ചെലവുകള്‍ അധികം ആകും. ചെറിയ യാത്ര ചെയ്യും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കലാപ്രതിഭ പ്രകടിപ്പിക്കാന്‍ നല്ല അവസരം. ആരോഗ്യനില മെച്ചപ്പെടും. പഴയ തര്‍ക്കങ്ങള്‍ തീര്‍ന്നുപോകും. യാത്രകള്‍ ഗുണകരമായിരിക്കും. വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്തും. പങ്കാളികളുമായി ധാരണയായി പ്രവര്‍ത്തിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസ് വികസിപ്പിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട )

സ്വഭാവത്തില്‍ ശാന്തത പുലര്‍ത്തുക. എതിരാളികളെ ഭയപ്പെടേണ്ടതില്ല. പ്രണയ ജീവിതത്തില്‍ സൗഹൃദം വീണ്ടെടുക്കും. വാഹനയാത്രയില്‍ സൂക്ഷ്മത പാലിക്കുക.ഭാഗ്യം ഉള്ള കാലമാണ്.

ധനു (മൂലം, പൂരം, ഉത്രാടം ¼)

മതാചാരങ്ങളിലും ചടങ്ങുകളിലും പങ്കാളിയാകും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. കുടുംബത്തില്‍ സന്തോഷം നിറയും. ആരോഗ്യം നല്ലതായി രിക്കും. പുതിയ സംരംഭം ഒന്നും ഇന്ന് തുടങ്ങരുത്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. വാണിജ്യരംഗത്ത് മികച്ച പുരോഗതി. പ്രണയത്തിന്നു അനുകൂല കാലമാണ്. പുണ്യ കര്‍മങ്ങള്‍ അനുഷ്ഠിക്കും. ധന സ്ഥിതി തൃപ്തികരം ആണ്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുടുംബത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം. ദൈവനിഷ്ഠ കൂട്ടുക. ആരോഗ്യം ശ്രദ്ധിക്കണം. ശത്രുക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സമ്പര്‍ക്കങ്ങള്‍ വഴി നേട്ടം ലഭിക്കും. യാത്രകള്‍ ഗുണകരമാകും. പിതൃബന്ധത്തില്‍ സന്തോഷ വാര്‍ത്തകള്‍. സാമ്പത്തികമായി നേട്ടം കാണും. പുതിയ ചുമതല ഏറ്റെടുക്കും.

Daily horoscope, astrology prediction for Nov 11, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്നത് ഭീകരാക്രമണം, പിന്നിൽ ജെയ്ഷെ മുഹമ്മദ്? 2900 കിലോ സ്ഫോടക വസ്തുക്കളുമായി 8 പേർ പിടിയിൽ, പിന്നാലെ സ്ഫോടനം

ഡൽഹി സ്ഫോടനം ഭീകരാക്രമണം? കനത്ത സുരക്ഷയിൽ ബി​ഹാർ പോളിങ് ബൂത്തിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍

ഡല്‍ഹി സ്‌ഫോടനം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, ആശങ്കാജനകമെന്ന് രാഹുല്‍

കനത്ത സുരക്ഷ: ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു

SCROLL FOR NEXT