മൂന്ന് ദേവിമാരുടെ നിത്യസാന്നിധ്യം, ആദിപരാശക്തിയുടെ വിഭിന്ന ഭാവങ്ങള്‍; സര്‍വ്വരോഗ നിവാരണിയായി കൊല്ലൂര്‍ മൂകാംബിക

കര്‍ണാടക സംസ്ഥാനത്തെ ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ച ഏഴു മുക്തി കേന്ദ്രങ്ങളിലൊന്നാണ്
Kollur Mookambika Temple
Kollur Mookambika Temple
Updated on
2 min read

ര്‍ണാടക സംസ്ഥാനത്തെ ഉഡുപ്പി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പരശുരാമന്‍ സ്ഥാപിച്ച ഏഴു മുക്തി കേന്ദ്രങ്ങളിലൊന്നാണ്. ശങ്കരാചാര്യരാണ് പുനഃപ്രതിഷ്ഠ നടത്തിയത്. പത്മാസനസ്ഥിതയായ ദേവി. കൈയില്‍ ശംഖും ചക്രവുമുണ്ട്. മുഖത്ത് ആദിപരാശക്തിയുടെ വിഭിന്ന ഭാവങ്ങള്‍. മഹാകാളി, മഹാലക്ഷ് മി, മഹാസരസ്വതി. താന്ത്രിക ചൈതന്യത്തിന്റെ മഹാപ്രഭാവമായ ശ്രീചക്രം മൂകാംബികയെ പ്രഭാ പൂരിതമാക്കുന്നു. ഇവിടെ മൂന്നു രീതിയിലുള്ള പ്രത്യേക പൂജയില്ല. എല്ലാ പൂജകളും ഈ മൂന്നു സങ്കല്പങ്ങളെയും സമന്വയിച്ചുള്ളതാണ്.

വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചു കിടന്നിരുന്ന പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരില്‍ പ്രധാനിയാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ രാവിലെ അഞ്ചുമണിക്ക് ശ്രീകോവില്‍ നട തുറക്കുന്നു. സ്വയംഭൂലിംഗത്തിലെ നിര്‍മ്മാല്യം മാറ്റി അര്‍ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്‍ത്തമാണിത്.പിന്നീട് നിവേദ്യവും ദീപാരാധനയും. ശേഷം ഭൂതബലി.

പതിനൊന്നരമണിക്ക് വീണ്ടും നിവേദ്യം. അതിനു ശേഷം ആരതി. പിന്നെ ശീവേലി. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. പൂജാ രീതിയെല്ലാം കേരളീയ മാതൃകയിലാണ്. ശങ്കരാചാര്യര്‍ക്ക് സരസ്വതീദേവി നേരിട്ട് ദര്‍ശനം നല്‍കിയ പുണ്യഭൂമിയാണ് കൊല്ലൂര്‍ മൂകാംബിക. വിദ്യയേയും സുകുമാരകലകളേയും ഉപാസിക്കുന്നവരുടെ തീര്‍ത്ഥാടന കേന്ദ്രമാണിത്. ഈ പു ണ്യഭൂമിയില്‍ ആദ്യാക്ഷരം കുറിക്കാന്‍ ധാരാളം കുട്ടികളാണ് ഓരോ വിജയ ദശമി ദിനത്തിലും എത്തിച്ചേരുന്നത്. അതില്‍ അധികവും മലയാളികളാണ്.

കുടജാദ്രിയുടെ തലയെടുപ്പില്‍ ശക്തിയുടെ ആവാസ ശിഖിരമിന്നും മങ്ങാതെ മായാതെ നിലകൊള്ളുന്നു. കൊല്ലൂരില്‍ കുടികൊളളുന്ന മൂകാംബികയില്‍ മൂന്ന് ദേവിമാരുടെ നിത്യസാന്നിധ്യമുണ്ട്. അതിനാല്‍ തന്നെ ലോകമാതാവാണ് ദേവി. മീനമാസത്തിലെ കൊടിയേറ്റുത്സവവും അതിനോടനുബന്ധിച്ചുള്ള മഹാരഥോത്സവവും ആശ്വിനമാസത്തിലെ ഒന്‍പത് നാള്‍ നീണ്ടു നില്‍ക്കുന്ന 'നവരാത്രി ഉത്സവവും 'വിദ്യാരംഭവും' ഇവിടെ അതിപ്രധാനമാണ്. മറ്റൊന്ന് മൂകാംബിക ജന്മാഷ്ടമി ആണ്. കൂടാതെ യുഗാദി, മഹാശിവരാത്രി, ദീപാവലി തുടങ്ങിയ ദിവസങ്ങളും വിശേഷങ്ങളാണ്.

ആചാരങ്ങള്‍ക്കപ്പുറം ജീവിതദര്‍ശനമാണ് മൂകാംബിക ദര്‍ശനം.വൈകീട്ട് മൂന്നുമണിക്ക് വീണ്ടും നട തുറക്കും.സന്ധ്യയ്ക്ക് ഏഴുമണി യോടെ അര്‍ച്ചനയും നിവേദ്യവും. അതുകഴിഞ്ഞ് ദീപാരാധന. അതിനുശേഷം വീരഭ്രദ്രസ്വാമിക്കും പരിവാരങ്ങള്‍ക്കു മുള്ള ദീപാരാധന. വീണ്ടും ദേവിക്ക് നിവേദ്യവും ആരതിയും. പിന്നെ ശീവേലി. അതിനുശേഷം ദേവിയെ സരസ്വതീമണ്ഡപത്തില്‍ ആനയിച്ചിരുത്തി സരസ്വതീ സങ്കല്‍പ്പ പൂജ. ദേവിക്ക് വിഭിന്നഭാവങ്ങളാണ്. രാവിലെ മഹാകാളി, മദ്ധ്യാഹ്നം മഹാലക്ഷ്മി, രാത്രി മഹാ സരസ്വതി എന്നിങ്ങനെ മൂന്നു സങ്കല്‍പ്പങ്ങളിലാണ് നിത്യപൂജകള്‍.

സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ ശ്രീകോവിലിനകത്തേക്ക് ആനയിച്ചിരുത്തും. അതിനുശേഷമാണ് കഷായ തീര്‍ത്ഥ നിവേദനം. അതുകഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ നേരം രാത്രി ഒമ്പതുമണിയാകും. ഭക്തര്‍ കഷായ തീര്‍ത്ഥം വാങ്ങി സേവിച്ചേ മടങ്ങാവൂ. സര്‍വ്വരോഗ നിവാരണിയാണ് ഈ തീര്‍ത്ഥം. വിദ്യയുടേയും സമ്പല്‍സമൃദ്ധിയുടേയും ദാതാവായ ദേവി ഭക്തര്‍ക്ക് എപ്പോഴും പരോക്ഷമായി സൗഭാഗ്യങ്ങള്‍ വാരിക്കോരി നല്‍കും. സൗപര്‍ണ്ണികയില്‍ മുങ്ങിക്കുളിച്ചു വേണം ദേവിദര്‍ശനം നടത്താന്‍. അത് സാധിക്കാത്ത ആദ്യമായി ദര്‍ശനത്തിനെത്തുന്നവര്‍ സങ്കല്‍പ്പ സ്നാനം ചെയ്തുവേണം ദര്‍ശനം ചെയ്യുവാന്‍. ആവശ്യപ്പെട്ടാല്‍ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ വന്ന് ചൊല്ലിത്തരും. ചടങ്ങുകള്‍ പറഞ്ഞുതരും.

മംഗലാപുരത്തുനിന്ന് ഉഡുപ്പി കുന്താപുരം വഴിയാണ് യാത്ര. ബസ്സും, ട്രെയിനും ഉണ്ട്. ഒരുകാലത്ത് ഘോരവനത്തിലൂടെ നിറഞ്ഞൊഴുകുന്ന ആറേഴുനദികള്‍ തോണിയിലൂടെ കടന്നുവേണമായിരുന്നു ഈ തീര്‍ത്ഥയാത്ര നടത്തേണ്ടിയിരുന്നത്.ക്ഷേത്ര ദര്‍ശനത്തിനുശേഷം കുടജാദ്രിമല കയറി ശങ്കര ധ്യാനത്തിന്റെ ഉച്ചകോടിയില്‍ അമര്‍ന്നിരുന്ന് ഒരുനിമിഷം പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.

''ഉമാ കാര്‍ത്ത്യായിനി ഗൗരി, ശിവാ, ഭവാനി, രുദ്രാണി, കാളി, ഹൈമവതീശ്വരി, പാര്‍വ്വതി,ദുര്‍ഗ്ഗ, മൃഢാനീ, ചണ്ഡികാ അംബികാ, ദാക്ഷായിണി, ഗിരി ജാ.... ' സ്മരിച്ചുകൊണ്ട് വിളിച്ചു പ്രാര്‍ത്ഥിക്കാം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ ചണ്ഡീഹോമം, അന്നദാനം, നവരാത്രി പൂജകള്‍, പുഷ്പാഞ്ജലി, വിവിധതരം പൂജകള്‍,തൃമധുരം നൈവേദ്യങ്ങള്‍ എന്നിവയാണ്. ഇത് കൂടാതെ, വിദ്യാസമൃദ്ധിക്ക് വേണ്ടി സരസ്വതി പൂജയും രോഗശാന്തിക്കായി പ്രത്യേക പൂജകളും ഭക്തര്‍ നടത്താറുണ്ട്. പ്രസാദം കുങ്കുമം ആണ്.

Kollur Mookambika Temple
ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്, കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23ന്; ചടങ്ങുകള്‍ ഇങ്ങനെ

മൂകാംബിക ക്ഷേത്രത്തിന്റെ ദര്‍ശന സമയം രാവിലെ 5 മണി മുതല്‍ രാത്രി 9 മണി വരെയാണ്. എന്നാല്‍, പൂജകളുടെ സമയമനുസരിച്ച് നട അടയ്ക്കുകയും തുറക്കുകയും ചെയ്യാറുണ്ട്. ഉച്ചയ്ക്ക് ഏകദേശം 1.30-ന് നട അടച്ച്, വൈകുന്നേരം 3.00-ന് വീണ്ടും തുറക്കും. രാത്രി 9 മണിയോടെ നട അടയ്ക്കുന്നതാണ് പതിവ്. ഭഗവതി ഭക്തരുടെയും ശാക്തേയ ഉപാസകരുടെയും ഒരു പുണ്യകേന്ദ്രം കൂടിയാണിത്. എല്ലാ ജാതിമതസ്ഥര്‍ക്കും ഇവിടെ ദര്‍ശനം അനുവദനീയമാണ്.

പ്രധാന പൂജകള്‍:

രാവിലെ: ഉദയ പൂജ (സൂര്യോദയ സമയത്ത്), മദ്ധ്യാഹ്ന പൂജ (11:00ന്)വൈകുന്നേരം: പ്രദോഷ പൂജ (6:00ന്), അത്താഴ പൂജ, ശീവേലി, രാത്രി 9 മണിക്ക് ശേഷം നട അടയ്ക്കുന്നു.

Kollur Mookambika Temple
ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം
Summary

kollur mookambika temple and it's importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com