daily horoscope 
Astrology

ഈ നക്ഷത്രക്കാര്‍ക്ക് സന്തോഷകരമായ ദിവസം, വരുമാനത്തില്‍ പ്രതീക്ഷ നല്‍കുന്ന മാറ്റം

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ബന്ധുക്കളുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകും.നിലച്ചു നിന്ന കാര്യങ്ങൾ വീണ്ടും പു രോ ഗതി കൈവരിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. വീട്ടിൽ സന്തോഷം നിലനിൽക്കും

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ബന്ധുക്കളുടെ അഭിപ്രായങ്ങൾ ഗുണകരമാകും. മനക്ലേശം ഉണ്ടാകും.ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.ഉന്നത അധികാരികളിൽ നിന്നും സഹായം ലഭിക്കും.ധനസ്ഥിതി തൃപ്തികരമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുനർതം ¾)

പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ ക്രമമായി മുന്നേറും. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏ കോപനം ലഭിക്കും. ഭിന്നാഭിപ്രായങ്ങൾ സൗഹൃദ പരമായി പരിഹരിക്കും. ആരോഗ്യം ശ്രദ്ധിക്കുക

കർക്കിടകം (പുണർതം ¼, പൂയം, ആയില്യം)

സഹായകരമായ വഴികൾ തുറന്നു വരുന്നതിനാൽ മനസ്സിൽ ഉണർവ് ഉണ്ടാകും.ആരോഗ്യനില നന്നായിരിക്കും.വീടിനു കാലാനുസൃതമായ ചില മാറ്റങ്ങ ൾ വരുത്തും. യാത്രകൾ ഗുണകരമായി മാറും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. അടഞ്ഞുപോയ അവസരങ്ങൾ വീണ്ടും മുന്നോട്ട് വരും.പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല.കുടുംബ ജീവിതം സന്തോഷകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ആത്മസംതൃപ്തി നൽകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.വരുമാനത്തിൽ പുരോഗതി പ്രകടമാകും. കുടുംബജീവിതം ഊഷ്മളമാകും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും

തുലാം (ചിത്തിര ½, സ്വാതി, വിശാഖം ¾)

സാമ്പത്തിക നില ഭദ്രമായി തുടരും. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ കഴിയും.വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പ്രണയിതാക്ക ൾക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ലഭി ക്കും.സാമ്പത്തികമായി സുരക്ഷിതത്വം ഉറപ്പിക്കു ന്ന അവസരങ്ങൾ വന്നുചേരും.യാത്രകൾ സന്തോഷവും ആശ്വാസവും നൽകും.

ധനു (മൂലം, പുരാടം, ഉത്രാടം ¼)

പുതിയ ശ്രമങ്ങൾക്ക് ഭദ്രമായ തുടക്കം ലഭിക്കും. കുടുംബത്തിലെ ബന്ധങ്ങൾ സംതൃപ്തി നൽകു ന്ന രീതിയിൽ മാറും.തൊഴിൽ രംഗത്ത് കാര്യങ്ങ ൾ നല്ല രീതിയിൽ പുരോഗമിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്.ചെറിയ പരിശ്രമങ്ങൾ ഗുണത്തിലേക്ക് വളരുന്ന സാഹചര്യമാണ്. വരുമാനത്തിൽ ചെറുതെങ്കിലും പ്രതീക്ഷ നൽകുന്ന മാറ്റം കാണാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ½)

വീട്ടിലെ സൗഹാർദ്ദപരമായ അന്തരീക്ഷം മനസ്സി നെ ശക്തമാക്കും. ആരോഗ്യത്തിൽ സ്ഥിരത അനുഭവപ്പെടും. കൃഷിയിലും വ്യാപാരത്തിലും മുന്നേറ്റം പ്രതീക്ഷിക്കാം. ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.വസ്തു സംബന്ധിച്ച ഇടപാടുകൾ ലാഭകരമായി നടത്തും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായി തുടരും.

Daily horoscope and astrology prediction for 19 Nov

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കെസിആറിനു പിന്നാലെ ഒരു മുന്‍ എംഎല്‍എ കൂടി സ്ഥാനാര്‍ത്ഥി; ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും

'യോഗ്യത ഇല്ലാത്തവര്‍ കോളജ് അധ്യാപകരായി വേണ്ട, നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണം'; നിര്‍ദേശവുമായി ഗവര്‍ണര്‍

ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, സൽമാന് ഒന്നുമറിയില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

SCROLL FOR NEXT