horoscope 
Astrology

Today's Rashi Phalam April 09|ഭാഗ്യമുള്ള ദിവസം, ജോലിയിൽ ഉയർച്ച നേടും

ഇന്നത്തെ നക്ഷത്രഫലം – 9-4-2026 ഡോ :പിബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

മനസ്സിൽ നീണ്ടുനിന്നിരുന്ന ഒരു ആശങ്കക്ക് ഉത്ത രം കിട്ടും.ചെറിയൊരു തീരുമാനം പോലും വലിയ മാറ്റത്തിന് വഴിവയ്ക്കും.അടുത്തവരോട് തുറന്നു പറയുന്നത് ബന്ധങ്ങളെ കൂടുതൽ ഉറപ്പിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സാധാരണയായി കാണുന്ന കാര്യങ്ങളിൽ പോലും പുതിയ അർത്ഥങ്ങൾ കണ്ടെത്തും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മുമ്പ് ഉപേക്ഷിച്ച ഒരു ആശയം വീണ്ടും മനസ്സിൽ ഉയരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സന്തോഷകരമായ ഒരു സന്ദേശം എത്തിച്ചേരും. പ്രണയിതാക്കൾക്ക് അനുകൂലമായ ദിവസമാണ്.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യേ ണ്ടി വരും. കുടുംബത്തിൽ ചെറിയൊരു വിഷയം പരിഹരിക്കാൻ നിങ്ങൾ തന്നെ മുൻകൈ എടു ക്കും. സാമ്പത്തിക നില തൃപ്തികരമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങുന്ന ദിനം. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. നിങ്ങളുടെ അഭിപ്രായത്തിന് വില ലഭിക്കും. ഒരിക്കൽ സംശയിച്ച കാര്യത്തിൽ ഇന്ന് ആത്മവിശ്വാസം കാണിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

നിങ്ങൾ ഏറെക്കാലം ആലോചിച്ചിരുന്ന ഒരു കാ ര്യത്തിൽ നടപടി സ്വീകരിക്കും. ജോലിയിൽ ഉയർ ച്ച നേടും. ചെറിയ വിജയങ്ങൾ പോലും വലിയ സന്തോഷം നൽകും. ആത്മവിശ്വാസം വർദ്ധിക്കും തുലാം

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഒരാളുടെ സഹായം നിങ്ങൾക്ക് നിർണായകമാകും.കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ചില ബന്ധങ്ങൾ പുതുതായി മനസ്സിലാക്കപ്പെടും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മനസ്സിൽ ഉറച്ചിരുന്ന തീരുമാനം നടപ്പിലാക്കാൻ ധൈര്യം കാണിക്കും. ജോലിയിൽ ഉയർച്ച നേടും. ഒരുപാട് നാളായി കാത്തിരുന്ന ഫലം ലഭിക്കാൻ സാധ്യതയുണ്ട്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഒരു യാത്രയുടെ ആലോചന ഉണ്ടാകും അല്ലെങ്കി ൽ അതിനുള്ള അവസരം ലഭിക്കും. സ്ഥാന കയ റ്റം നേടാൻ ഇടയുണ്ട്. സുഹൃത്തുക്കളുടെ ഒരു നിർദേശം നിങ്ങൾക്ക് ഗുണകരമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്ന ദിവസം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. എല്ലാം വേഗത്തിൽ നടക്കില്ലെന്ന് തിരിച്ചറിയും. വൈകിയെത്തുന്ന ഫലം കൂടുതൽ തൃപ്തികരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പുതിയൊരു ചിന്താഗതിയിലേക്ക് തിരിയുന്ന ദിനം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിങ്ങൾ തുടങ്ങുന്ന ചെറിയ മാറ്റങ്ങൾ തന്നെ വലിയ ഫലങ്ങൾ നൽകും. ആരോഗ്യം നില തൃപ്തികരമാണ്.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ജോലിയിൽ ഉയർച്ച നേടും. ചില പഴയ ഓർമ്മകൾ വീണ്ടും മനസ്സിൽ വരാം. കുടുംബത്തിൽ ചില നിമിഷങ്ങൾ നിങ്ങൾക്ക് ആത്മസന്തോഷം നൽകും. പുതിയ വാഹനം സ്വന്തമാക്കും.

Daily horoscope april 09 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍'; വോട്ടിന് പണം നല്‍കിയതില്‍ എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസ്

'യുഡിഎഫിന് 100; ഹാഷ്ടാഗുമായി രാഹുല്‍ ഗാന്ധി, അവസരങ്ങളുടെ ഭാവിക്കായി വോട്ട് ചെയ്യൂ'

വ്യോമപാത തുറന്ന് ബഹ്‌റൈന്‍; വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ അനുമതി

സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപണം; ഫാത്തിമ തഹ്ലിയക്കെതിരെ പരാതി

പൂഞ്ഞാറിലും വോട്ടിന് പണം?; ദൃശ്യങ്ങള്‍ പുറത്ത്; പരാതി നല്‍കി സിപിഎം

SCROLL FOR NEXT