നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

ബെനിന്‍ സിറ്റിയില്‍ നിന്ന് ലാഗോസിലേക്ക് പറന്ന 'NGR 931' എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്
Nigerian Military Aircraft Crash
Nigerian Military Aircraft Crashes in Ondo State with 32 OnboardRepresentational Image
Updated on: 
1 min read

ലാഗോസ്: തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒണ്ടോയില്‍ 32 പേരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു. നൈജീരിയന്‍ വ്യോമസേനയും ഏവിയേഷന്‍ മന്ത്രാലയവുമാണ് അപകടവിവരം പുറത്തുവിട്ടത്. ദക്ഷിണ നൈജീരിയയിലെ ബെനിന്‍ സിറ്റിയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ലാഗോസിലേക്ക് പതിവ് ദൗത്യത്തിന്റെ ഭാഗമായി പറന്ന 'NGR 931' എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തില്‍ 25 യാത്രക്കാരും 7 ജീവനക്കാരും ഉള്‍പ്പെടെ 32 പേര്‍ ഉണ്ടായിരുന്നതായി ഏവിയേഷന്‍ മന്ത്രി ഫെസ്റ്റസ് കേയാമോ വ്യക്തമാക്കി. രാവിലെ 09:13ഓടെ വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും മറ്റ് അടിയന്തര രക്ഷാസേനാ വിഭാഗങ്ങളും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Nigerian Military Aircraft Crash
ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി
Nigerian Military Aircraft Crash
'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം
Nigerian Military Aircraft Crash
'സ്മിത് മച്ചാർ യഥാർഥ ഹീറോ'; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം
Summary

Nigerian Military Aircraft Crashes in Ondo State with 32 Onboard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com