ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങള്‍ക്കകം 9,000 അടിയിലേക്ക് കുത്തനെ താഴുകയായിരുന്നു
british airways
British Airways BA295 Emergency: Flight Plunges 28,000 Feet Over Ireland
Updated on: 
1 min read

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം പറക്കലിനിടെ അയര്‍ലന്‍ഡിന് മുകളില്‍ വച്ച് 28,000 അടി താഴേക്ക് പെട്ടെന്ന് കൂപ്പുകുത്തുകയും എമര്‍ജന്‍സി പ്രഖ്യാപിച്ച് ലണ്ടനിലേക്ക് തിരിച്ചിറക്കുകയും ചെയ്തു. 'ഫ്‌ലൈറ്റ് റാഡാര്‍ 24' നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ലണ്ടന്‍ ഹിത്രൂവില്‍ നിന്ന് ചിക്കാഗോയിലേക്ക് പറന്നുയര്‍ന്ന BA295 നമ്പര്‍ 'ബോയിംഗ് 777-200ER' വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 11.50ഓടെയാണ് വിമാനം ഹിത്രൂവില്‍ നിന്ന് പുറപ്പെട്ടത്. സഞ്ചാരത്തിനിടയില്‍ അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുമ്പോള്‍ ഏകദേശം 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങള്‍ക്കകം 9,000 അടിയിലേക്ക് കുത്തനെ താഴുകയായിരുന്നു. തുടര്‍ന്ന് പൊതുവായ അടിയന്തര സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്ന '7700' ട്രാന്‍സ്‌പോണ്ടര്‍ കോഡ് വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് സന്ദേശമായി അയച്ചു. യാത്ര തിരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് അടിയന്തര സാഹചര്യം ഉടലെടുത്തത്. തുടര്‍ന്ന് ചിക്കാഗോയിലേക്കുള്ള യാത്ര ഉപപേക്ഷിച്ച് വിമാനം ലണ്ടന്‍ ഹിത്രൂ വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പെട്ടെന്ന് താഴേക്ക് പതിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ വിമാനത്തിലുണ്ടായ തകരാറിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യമാണോ ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

british airways
'വിമാനം ബോധപൂർവ്വം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു പദ്ധതി; എനിക്ക് മരിക്കാൻ ഭയമില്ല': ഒമാനി കോ-പൈലറ്റിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം
british airways
'സ്മിത് മച്ചാർ യഥാർഥ ഹീറോ'; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു; ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്കു ക്ഷണം
british airways
'ലക്ഷ്യമിട്ടത് വിമാനം ഇസ്രായേലില്‍ തകര്‍ത്തു വീഴ്ത്താന്‍'; ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയതായി റിപ്പോര്‍ട്ട്
Summary

British Airways Flight Plunges 28,000 Feet Over Ireland, Declares Emergency and Turns Back to London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Netanyahu Meets Hero Passenger Flydubai
എയര്‍ ഇന്ത്യ
Air India Phuket-Delhi Flight
World's largest electric aircraft completes 27-minute flight. Here's how much it cost
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com